Kerala

വയനാട്ടിൽ അച്ഛനും മകനും ചേർന്ന് പോലീസ് ജീപ്പ് ചുറ്റിക കൊണ്ട് അടിച്ചു തകർത്തു

കല്പറ്റ : വയനാട്ടിൽ പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം നടത്തിയ അച്ഛനെയും മകനെയും സാഹസികമായി കീഴടക്കി എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. അച്ഛനും മകനും ഒരുമിച്ച് ചേർന്നായിരുന്നു പോലീസിനെ ആക്രമിക്കുവാനായി എത്തിയത്. പോലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക വാഹനം ചുറ്റിക ഉപയോഗിച്ച് അടിച്ച്ത കർക്കുകയായിരുന്നു ഇവർ ചെയ്തത്.

അരിവാള് ഉപയോഗിച്ചുകൊണ്ടുള്ള ഒരു ആക്രമണവും നടന്നിരുന്നു ഈ ആക്രമണത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വിരലിന് സാരമായ രീതിയിൽ തന്നെ പരിക്കേൽക്കുകയാണ് ഉണ്ടായത്. നൂൽപുഴ പോലീസിനാണ് ഈ ഒരു ആക്രമണം നേരിടേണ്ടതായി വന്നത്

രണ്ടുപേർ ചേർന്ന് വാഹനം തടയുന്നു എന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് പോലീസ് സ്ഥലത്തെത്തുന്നത് അപ്പോഴാണ് ഇത്തരം ഒരു ആക്രമണം ഇവർക്ക് നേരിടേണ്ടതായി വന്നത് സണ്ണി ജോമോൻ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത് ഇവരാണ് പോലീസിനെ ആക്രമിച്ചത്പോലീസ് ജീപ്പ് ഉൾപ്പെടെ അഞ്ചോളം വാഹനങ്ങൾ ഇവർ തകർക്കുകയും ചെയ്തു.