മുരിങ്ങാപ്പൂ തോരൻ പാകം ചെയ്യേണ്ട വിധം:
മുരിങ്ങാപ്പൂ നന്നായി കഴുകി, ചെറുതായി അരിഞ്ഞെടുക്കുക. അതിനു ശേഷം ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടായിക്കഴിയുമ്പോൾ കടുക് ഇടുക. കടുക് പൊട്ടിയതിനു ശേഷം ചുവന്ന മുളക്, അതിലേക്ക് ഇട്ട് ചൂടാക്കുക.
അര ടീസ്പൂൺ വെളുത്തുള്ളി, കറിവേപ്പില ചെറുതായി അരിഞ്ഞത്, മൂന്ന് ടീസ്പൂൺ തേങ്ങാ ചിരകിയത് എന്നിവ കൂടി ചേർത്ത് നന്നായി വഴറ്റുക.
അടുത്തതായി 1/4 ടീസ്പൂൺ മഞ്ഞളും, രണ്ട് കപ്പ് മുരിങ്ങാപ്പൂവും ചേർത്ത് നന്നായി ഇളക്കുക. ഇതിലേക്ക് 1/4 ടീസ്പൂൺ ചതച്ച കുരുമുളകും ഉപ്പും ചേർത്ത് നന്നായിട്ട് ഇളക്കുക. ഒരു അഞ്ച് മിനിറ്റ് വേവിച്ച ശേഷം ചൂടോടെ വിളമ്പാം