കൽപ്പറ്റ പോലീസ് സ്റ്റേഷനിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അമ്മ ഹൈക്കോടതിയെ സമീപിച്ചു. മകന്റെ മരണത്തിൽ പ്രതിസ്ഥാനത്തുള്ള പൊലീസ് തന്നെ കേസ് അന്വേഷിക്കുന്നത് ഉചിതമല്ലെന്നും. സുതാര്യവുമായ അന്വേഷണത്തിന് സിബിഐ തന്നെ വേണമെന്നും അമ്മ ഓമന ഹർജിയില്‍ ആവശ്യപ്പെട്ടു.
പെൺകുട്ടിയെ കാണാതായ സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ഗോകുലിനെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. തുടർന്ന് പോലീസ് കസ്റ്റഡയിലിരിക്കെ കൽപറ്റ സ്റ്റേഷനിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഈ സംഭവത്തിൽ അന്നേ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു.
ഹർജിയിൽ സർക്കാരിന്റെ നിലപാട് തേടിയ കോടതി കേസ് മേയ് 27ന് പരിഗണിക്കാൻ മാറ്റി.
STORY HIGHLIGHT: cbi probe demanded in tribal youths death