Kerala

മഴയത്ത് ഹെഡ്‌ലൈറ്റുമില്ല വൈപ്പറുമില്ല; അപകടയാത്രയില്‍ വലഞ്ഞ് യാത്രക്കാര്‍ – bengaluru to kottayam bus trip

ഹെഡ് ലൈറ്റ് ഇല്ലാതെയാണ് കിലോമീറ്ററുകൾ ബസ് ഓടിയത്

ബെംഗളൂരുവിൽ നിന്നുള്ള സ്വകാര്യ ബസിന്റെ അപകടയാത്രയിൽ വലഞ്ഞു യാത്രക്കാർ. ബെംഗളൂരുവില്‍ നിന്നുള്ള കോട്ടയത്തേയ്ക്കുള്ള എ-വണ്‍ ബസിലെ യാത്രക്കാരാണ് ദുരിതത്തിലായത്. മഴ പെയ്തതോടെ ബസിന്റെ ഹെഡ്‌ലൈറ്റ് കേടായി. തുടർന്നുള്ള ബസിന്റെ യാത്ര ആംബുലന്‍സിന്റെ വെളിച്ചത്തിലായിരുന്നു.

വണ്ടിക്കുള്ളില്‍ വെള്ളം കയറിയതും വൈപ്പർ പ്രവർത്തിക്കാതിരുന്നതും യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിലാക്കി. 12 മണിക്കൂർ യാത്രയാണ് സാധാരണയായി ബെംഗളൂരുവിൽ നിന്ന് കോട്ടയം വരെയുള്ളത്. നോണ്‍ എസി ബസിലെ സാധാരണ 1200 രൂപ ടിക്കറ്റിന് ഇരട്ടിവിലയും കൈപ്പറ്റിയിയെന്നും യാത്രക്കാര്‍ പറഞ്ഞു. യാത്രക്കാരുടെ കൂട്ടത്തിൽ കുട്ടികളും സ്ത്രീകളും പ്രായമായവരും ഉണ്ടായിരുന്നു.

ഡ്രൈവറും ക്ലീനറുമെല്ലാം ആയിട്ട് ഒരാളാണ് ബസിൽ ഉണ്ടായിരുന്നത്. ഹെഡ് ലൈറ്റ് ഇല്ലാതെയാണ് കിലോമീറ്ററുകൾ ബസ് ഓടിയത്. ആംബുലൻസ് വരും മുന്നേ ഒരു ബൈക്കാണ് പത്ത് കിലോമീറ്റർ എസ്കോട്ട് നൽകിയത്. യാത്രക്കാർ പറഞ്ഞു. തങ്ങൾക്ക് ഒന്നും ചെയ്യാനാകില്ലെന്നാണു ബസ് ഡ്രൈവർ പറഞ്ഞതെന്നും യാത്രക്കാർ ആരോപിക്കുന്നു. ബസിന്റെ ഓഫിസിൽ വിളിച്ചെങ്കിലും ഹെൽപ്പ് ലൈൻ നമ്പറുകളിൽ വിളിച്ചെങ്കിലും രക്ഷയുണ്ടായിരുന്നില്ല.

STORY HIGHLIGHT: bengaluru to kottayam bus trip