വിതുര – ബോണക്കാട് വനത്തിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. കന്യാകുമാരി കൽകുളം സ്വദേശി ക്രിസ്റ്റഫർ പേബസ് എന്നയാളുടെ മൃതദേഹമാണ് വനത്തിൽ കണ്ടെത്തിയത്. മൂന്ന് മാസം മുൻപാണ് കൽകുളത്തിൽ നിന്ന് കേരളത്തിലേക്ക് ക്രിസ്റ്റഫർ പേബസ് യാത്ര തിരിച്ചത്. ഇവിടെ നിന്നും കണ്ടെത്തിയ ബാഗിൽ നിന്ന് ആധാർ കാർഡും മൊബൈൽ ഫോണും ലഭിച്ചിരുന്നു. മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ബന്ധുക്കൾ എത്തിയാണ് തിരിച്ചറിഞ്ഞത്.
STORY HIGHLIGHT: identified body found in bonakadu