Kerala

ബോണക്കാട് വനത്തിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു – identified body found in bonakadu

വിതുര – ബോണക്കാട് വനത്തിൽ കണ്ടെത്തിയ മ‍ൃതദേഹം തിരിച്ചറിഞ്ഞു. കന്യാകുമാരി കൽകുളം സ്വദേശി ക്രിസ്റ്റഫർ പേബസ് എന്നയാളുടെ മൃതദേഹമാണ് വനത്തിൽ കണ്ടെത്തിയത്. മൂന്ന് മാസം മുൻപാണ് കൽകുളത്തിൽ നിന്ന് കേരളത്തിലേക്ക് ക്രിസ്റ്റഫർ പേബസ് യാത്ര തിരിച്ചത്. ഇവിടെ നിന്നും കണ്ടെത്തിയ ബാ​ഗിൽ നിന്ന് ആധാർ കാർഡും മൊബൈൽ ഫോണും ലഭിച്ചിരുന്നു. മെഡിക്കൽ കോളേ​ജ് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ബന്ധുക്കൾ എത്തിയാണ് തിരിച്ചറിഞ്ഞത്.

STORY HIGHLIGHT: identified body found in bonakadu