ഒടിയന് ശേഷം താടി ലുക്കിൽ മോഹൻലാൽ പ്രത്യക്ഷപ്പെട്ടത് എമ്പുരാനിലാണ്. എന്നാൽ താടി ലുക്കിൽ ഒരുപോലെ കയ്യടിയും വിമർശനവും താരം നേരിടുന്നുണ്ട്.
മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന തുടരും എന്ന സിനിമയുടെ പുതിയ ടീസറിലാണ് മോഹൻലാൽ തന്റെ താടിയെക്കുറിച്ച് പറയുന്നത്. ശോഭനയും മോഹൻലാലും തമ്മിലുള്ള രസകരമായൊരു സംഭാഷണമാണ് ടീസറിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
ഒടിയനില്‍ ലാലിന്റെ ചെറുപ്പകാലം ചിത്രീകരിക്കുന്നതിന്റെ ഭാഗമായി ബോട്ടോക്‌സ് ചികിത്സയ്ക്ക് വിധേയമായെന്നും അതിന് ശേഷം സ്വാഭാവിക സൗന്ദര്യം താരത്തിന് നഷ്ടമായെന്നും അതിനാലാണ് താടി വളര്‍ത്തിയതെന്നുമൊക്കെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു.
താടി വെട്ടാൻ പോകുന്ന മോഹൻലാലിനോട്, ആ താടി അവിടെ ഇരുന്നാൽ ആർക്കാണ് പ്രശ്നമെന്ന് ശോഭന ചോദിക്കുന്നു. ‘ഡേയ്, ഇന്ത താടി ഇരുന്താൽ യാർക്കാടാ പ്രച്നമെന്ന്’ മോഹൻലാലും സ്വയം ചോദിക്കുന്നു. താടി വടിക്കാത്തതുമായി ബന്ധപ്പെട്ട് താരത്തിനെതിരെ ഉയര്‍ന്നിരുന്ന ട്രോളുകൾക്കൊരു മറുപടി കൂടിയാണ് ഈ രംഗമെന്നാണ് ആരാധകരുടെ കണ്ടെത്തൽ.
Content highlight: Mohanlal