ഗൂഗിൾ പേയിൽ ഡെബിറ്റ് കാർഡ് ആഡ് ചെയ്താണ് എല്ലാവരും ഉപയോഗിക്കുന്നത്. പക്ഷെ ക്രെഡിറ്റ് കാർഡ് അങ്ങനെ ആരും ലിങ്ക് ചെയ്യാറില്ല. എന്നാൽ ഇങ്ങനെ ചെയമെന്നാണ് വിദഗ്ധർ പറയുന്നത്. ഡെബിറ്റ് കാർഡിൽ പണം ഇല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാൻ ഇതിലൂടെ സാധിക്കുന്നു. പ്രമുഖ ബാങ്കുകൾ എല്ലാം ഇതിന് അവസരവും നൽകുന്നുണ്ട്.
ഒരു റുപേ ക്രെഡിറ്റ് കാര്‍ഡ് ഉണ്ടെങ്കില്‍, ഗൂഗിള്‍ പേ ഉപയോഗിച്ച് ഓഫ്ലൈന് സ്റ്റോറുകളിലും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലും സുരക്ഷിതവും തടസ്സരഹിതവുമായ പേയ്മെന്റുകള്‍ എളുപ്പത്തില്‍ നടത്താനാകും.
റുപേ ക്രെഡിറ്റ് കാര്‍ഡിനെ ഗൂഗിള്‍ പേയുമായി ബന്ധിപ്പിക്കുന്ന വിധം ചുവടെ:
യുപിഐ ഇടപാടുകള്‍ക്കായി റുപേ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാന്‍ തുടങ്ങുന്നതിന് മുമ്പ് ഔദ്യോഗിക ജി-മെയില്‍ ഐഡി ഉപയോഗിച്ച് ഗൂഗിള്‍ പേയില്‍ രജിസ്റ്റര്‍ ചെയ്യണം.
തുടര്‍ന്ന് സ്മാര്‍ട്ട്ഫോണില്‍ Google Pay ആപ്പ് തുറക്കുക.
പ്രൊഫൈല്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക, തുടര്‍ന്ന് ‘Payment Methods’ എന്നതിലേക്ക് പോകുക.
‘Add RuPay Credit Card’ ഓപ്ഷന് തെരഞ്ഞെടുക്കുക.
ബാങ്ക് തെരഞ്ഞെടുത്ത ശേഷം കാര്‍ഡ് വിശദാംശങ്ങള്‍ (കാര്‍ഡ് നമ്പര്‍, CVV, Expiry Date) നല്‍കുക.
രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ ലഭിച്ച OTP നല്കി കാര്‍ഡ് പരിശോധിക്കുക.
സുരക്ഷിത ഇടപാടുകള്‍ക്കായി UPI പിന് സജ്ജമാക്കുക
റുപേ ക്രെഡിറ്റ് കാര്‍ഡ് ലിങ്ക് ചെയ്യുന്ന പ്രക്രിയ പൂര്‍ത്തിയാക്കിക്കഴിഞ്ഞാല്‍, QR കോഡ്, UPI ഐഡി അല്ലെങ്കില്‍ മര്‍ച്ചന്റ് ഹാന്‍ഡില്‍ എന്നിവ വഴി യുപിഐ പേയ്മെന്റുകള്‍ നടത്താന്‍ സാധിക്കും.
Content highlight: Credit card