ആദിക് രവിചന്ദ്രൻ ചിത്രമായ ഗുഡ് ബാഡ് അഗ്ലിയ്ക്കു ശേഷം തലയുമായി വീണ്ടും ഒന്നിക്കുന്നതായി റിപ്പോർട്ടുകൾ. ചിത്രം തിയേറ്ററിൽ ഗംഭീര പ്രകടനം നടത്തി മുന്നേറുകയാണ്.
അജിത്തും ആദിക് രവിചന്ദ്രനും വീണ്ടും ഒരു പുതിയ പ്രോജക്റ്റിനായി കൈ കൊടുക്കുന്നതായി ഹിന്ദു തമിഴ് റിപ്പോർട്ട് ചെയ്യുന്നു. ഇതിൽ ഔദ്യോഗിക സ്ഥിരീകരണം ഒന്നും വന്നിട്ടില്ലെങ്കിലും ഈ റിപ്പോർട്ട് ആരാധകരെ ഏറെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്.
അതേസമയം ഗുഡ് ബാഡ് അഗ്ലി 100 കോടി കളക്ഷനും കടന്ന് ജൈത്രയാത്ര തുടരുകയാണ്. തുടക്കം മുതൽ ക്ലൈമാക്സ് വരെ ഒരു ‘അജിത് ഷോ’ തന്നെയാണ് സിനിമ. അജിത്തിന്റെ പ്രകടനത്തിനൊപ്പം എല്ലാവരും പ്രശംസിക്കുന്ന മറ്റൊരു പെർഫോമൻസ് അർജുൻ ദാസിന്റേതാണ്. ജി വി പ്രകാശ് കുമാർ ഒരുക്കിയ പശ്ചാത്തല സംഗീതത്തിനും വലിയ കയ്യടി ലഭിക്കുന്നുണ്ട്.
content highlight: Actor Ajith