Kerala

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

ക്രിസ്ത്യൻ സമൂഹം മതംമാറ്റത്തിനു ശ്രമിക്കുന്നെന്നും ഇതിനായി ചരിത്രത്തിൽ സംഭവിച്ച കാര്യങ്ങൾ ഒക്കെ ഉപയോ​ഗപ്പെടുത്തി

നിലയ്ക്കലിൽ ഉണ്ടായ സംഭവങ്ങളെ ചൊല്ലി ഹിന്ദു ഐക്യവേദി നേതാവ് ശശികലയുടെ പ്രസം​ഗം വീണ്ടും ചർച്ചയാകുന്നു. ക്രിസ്ത്യൻ സമൂഹം മതംമാറ്റത്തിനു നിരന്തരമായി ശ്രമിക്കുന്നെന്നും ഇതിനായി ചരിത്രത്തിൽ സംഭവിച്ച കാര്യങ്ങൾ ഒക്കെ ഉപയോ​ഗപ്പെടുത്തിയെന്നുമാണ് ശശികല പറയുന്നത്.

ആങ്ങമൂഴിയിൽ കുരിശ് വെച്ചതൊക്കെയും മറക്കരുതെന്നും ഇതിന്റെ എല്ലാം ബാക്കിപത്രമാണ് 1950ൽ ശബരിമല പുണ്യഭൂമിയിൽ അരങ്ങേറിയതെന്നും അവർ പറയുന്നു. അന്ന് പൂജാമുറിയിൽ ഹിന്ദുക്കൾ അയ്യപ്പാ അവന്റെ കൈ വെട്ടപ്പാ എന്ന് പ്രാർഥിക്കയാണ് ചെയ്തത്. കേവല പ്രാർഥന മാത്രമെ അന്ന് ഉണ്ടായുള്ളു. അതുകൊണ്ട് ഹിന്ദു സമൂഹത്തിനു നഷ്ടം മാത്രമാണ് ഉണ്ടായത്. എന്നാൽ നിലയ്ക്കലിൽ കുരിശു മുളച്ചപ്പോൾ ഹിന്ദു ഉണർന്നു. ക്രിസ്ത്യാനികൾ നക്കിക്കൊല്ലുന്ന വർ​ഗമാണ്. മതം മാറ്റാൻ നടക്കുകയാണ് ഇവറ്റകൾ. അയൽക്കാരനെ സ്നേഹിക്കാൻ പക്ഷേ മതം മാറ്റുന്നതിന് എന്തിനാണ്? ഹിന്ദു ഉണർന്നാൽ ഈ മതം മാറ്റം അവസാനിപ്പിക്കാൻ സാധിക്കും. ആളെ പിടിക്കാൻ വേണ്ടി മാത്രം നടക്കുകയാണ് ഇവർ. തിരുപ്പതി ക്ഷേത്രത്തിൽ ജീവനക്കാരി സുവിശേഷ ലേഖനം വിതരണം ചെയ്തത് ഓർക്കുന്നില്ലേ. അവിടെ ജോലി ചെയ്യുന്നവരിൽ 60ശതമാനവും ക്രിസ്ത്യനികളാണ്. ഹിന്ദുക്കൾ പെരുവഴിയിൽ നടക്കുമ്പോൾ ഹിന്ദുവിന്റെ പണംകൊണ്ട് ഇവറ്റകൾ വളർന്നു കൊഴുക്കുന്നു. ദേവസ്വത്തിലെ സ്ഥിതിയും വ്യത്യസ്തമല്ല. സംവരണം തന്നെ അട്ടിമറിക്കപ്പെടുകയാണ്- അവർ പറഞ്ഞു.

.

content highlight: K P Sasikala