ഇഷ്ടമെന്ന സിനിമയിലൂടെ തുടങ്ങി മലയാളികളുടെ മനസ്സിൽ തന്റേതായി ഇഷ്ടം നേടിയെടുക്കാൻ സാധിച്ചിട്ടുള്ള ഒരു നടിയാണ് നവ്യ നായർ വളരെ വേഗം തന്നെ താരത്തിന്റെ ഓരോ വാർത്തകളും പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്യാറുണ്ട് സോഷ്യൽ മീഡിയയിൽ ഒക്കെ സജീവ സാന്നിധ്യമാണ് താരം മാറിവരുന്ന ഫാഷൻ ട്രെൻഡുകൾക്കൊപ്പവും വളരെ മികച്ച രീതിയിൽ താരം എത്താറുണ്ട് ഇവയൊക്കെ വളരെയധികം ശ്രദ്ധ നേടുന്ന കാര്യങ്ങളും ആണ്.
ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ താൻ വിഷു ആഘോഷിച്ചതിന്റെ വിശേഷങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത് ഈ ചിത്രങ്ങൾക്ക് വലിയ സ്വീകാര്യതയും പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നുണ്ട് ഒരു ചെറിയ റീല് പോലെയാണ് വിഷു സദ്യ ഒരുക്കിയതിനെ കുറിച്ചും മറ്റും താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത് അതോടൊപ്പം താരത്തിന്റെ അച്ഛനെയും അമ്മയെയും സഹോദരനെയും സഹോദരന്റെ ഭാര്യയെയും ഒക്കെ വീഡിയോയിൽ കാണാം മകനെയും കാണുന്നുണ്ട് എന്നാൽ നബിയുടെ ഭർത്താവിനെ മാത്രം കാണുന്നില്ല
View this post on Instagram
കണ്ണന്റെ പ്രിയപ്പെട്ട ബാലാമണിയുടെ വിഷു മനോഹരമായിട്ടുണ്ട് ഇനിയും ഇതുപോലെയുള്ള നിരവധി ചിത്രങ്ങൾ പങ്കുവയ്ക്കാൻ സാധിക്കട്ടെ. എല്ലാം സന്തോഷത്തോടെ തന്നെയാണ് കണ്ടത് എന്നാൽ ഇതിൽ ആകെ ഉണ്ടായിരുന്ന ഒരു വിഷമം എന്നത് സന്തോഷേട്ടനെ കാണാൻ സാധിച്ചില്ല എന്നത് തന്നെയാണ് സന്തോഷേട്ടൻ എവിടെ.? മകനെ കണ്ടപ്പോൾ അച്ഛനെ കാണാത്തത് വല്ലാത്തൊരു വേദന നിറക്കുന്നു എന്നാണ് പലരും കമന്റ് ചെയ്യുന്നത് എന്നാൽ ഇത്തരം കമന്റുകൾക്ക് ഒന്നും തന്നെ താരം മറുപടി നൽകുകയും ചെയ്തിട്ടില്ല. അടുത്തകാലത്ത് സോഷ്യൽ മീഡിയയിൽ താരം ഭർത്താവുമായി വേർപിരിഞ്ഞു എന്ന തരത്തിലുള്ള ചില വാർത്തകൾ വന്നിരുന്നു എന്നാൽ പിന്നീട് ഭർത്താവും ഒപ്പം ഉള്ള ഒരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് അത്തരം വ്യാജവാർത്തകൾക്ക് താരം മറുപടി നൽകിയത് അതേപോലെ ഉടനെതന്നെ ഭർത്താവിനോടൊപ്പം ഉള്ള പുതിയൊരു ചിത്രവുമായി താരം വരുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്