അരി പൊടി : 1 കപ്പ്
ഉപ്പ് : ആവശൃത്തിന്
തിളച്ച വെള്ളം: ആവശൃത്തിന്
കടുക് :1 ടീസ്പൂൺ
കറിവേപ്പില : 1 തണ്ട്
ചുവന്നമുളക്: 4
അരി പൊടി ഉപ്പിട്ട് തിളച്ചവെള്ളമൊഴിച്ച് ചപ്പാത്തി/ പത്തിരി പരുവത്തിൽ കുഴക്കുക. ചെറിയുടെ വലുപ്പത്തിൽ ഉരുളകൾ എടുത്ത് താഴെചിത്രത്തിൽ കാണുന്നതു പോലെ കുറച്ച് നീളത്തിൽ ഉരുട്ടിയെടുക്കുക.
ഒരു പാത്രത്തിൽ വെള്ളം കുറച്ച് ഉപ്പിട്ട് തിളപ്പിക്കുക.ഇതിലേക്ക് ഉരുട്ടിയ പിടി ഇട്ട് കുറച്ച് വെളിച്ചെണ്ണയും ഒഴിച്ച് അടച്ച് വേവിക്കുക.വെന്തതിനു ശേഷം വെള്ളം ഊറ്റിക്കളയുക.
കടുക്, കറിവേപ്പില ,ഉണക്ക മുളകും വറുത്തിടുക.ഇറച്ചി കറി കൂട്ടി കഴിക്കാം. ഇതു തന്നെ മസാലയിട്ടും ഉണ്ടാക്കാം.വറവു ചേർക്കുന്നതിൽ സവാളയും മുളക് പൊടി ,മഞ്ഞൾ പൊടി ഇറച്ചി മസാലചേർത്ത് വേവിച്ച് വെള്ളം ഊറ്റിവെച്ച പിടി ഇതിലേക്ക് ഇട്ട് ഇളക്കിയെടുക്കുക