Recipe

വിഷു കഞ്ഞി തയ്യാറാക്കുന്ന വിധം

പച്ചരി – അര കപ്പ്
പുഴുങ്ങലരി – അര കപ്പ്
വെളുത്ത ബീന്‍സ് – അര കപ്പ്
തേങ്ങാപാല്‍ – മൂന്ന് കപ്പ്
തേങ്ങ ചിരകിയത് – അര കപ്പ്
ഉപ്പ് – ആവശ്യത്തിന്

ആദ്യം വെളുത്ത ബീന്‍സ് ചെറുതായൊന്ന് വറുത്തെടുക്കാം.. കഞ്ഞി വയ്ക്കാനുള്ള പാത്രത്തില്‍ അരിയും ബീന്‍സും അതിന് കണക്കായ വെള്ളവും ഉപ്പും ചേര്‍ക്കുക. എന്നിട്ട് ഇത് അടുപ്പില്‍ വയ്ക്കാം. അരി വെന്തുക്കഴിഞ്ഞാല്‍ അതിലേക്ക് തേങ്ങാ പാല്‍ ചേര്‍ത്ത് വീണ്ടും ചെറുതായി ചൂടാക്കാം. ചെറുതായി തിളച്ചു വന്നാല്‍ കഞ്ഞി അടുപ്പില്‍ നിന്നും മാറ്റി വയ്ക്കാം. ഒരു പാത്രത്തിലേക്ക് മാറ്റിയശേഷം കഞ്ഞിയില്‍ ചിരവിയ തേങ്ങ വിതറാം. അങ്ങനെ വിഷുവിന് സ്വാദേറിയ വിഷു കഞ്ഞി തയ്യാര്‍.. വിഷുവിന് എളുപ്പം തയ്യാറാക്കാവുന്ന ഈ കഞ്ഞി നിങ്ങള്‍ പരീക്ഷിച്ചു നോക്കൂ.. പ്രായമായവര്‍ക്കും കുഞ്ഞുങ്ങള്‍ക്കും നല്‍കാവുന്ന നല്ല ആരോഗ്യകരമായ ഭക്ഷണമാണിത്.