Food

മിനിറ്റുകൾക്കുള്ളിൽ സ്വാദിഷ്ടമായ പഴംപൊരി റെഡി

ചായക്കടയിലെ അതെ സ്വാദിൽ പഴംപൊരി വീട്ടിൽ ഉണ്ടാക്കിയാലോ? അതും മിനിറ്റുകൾക്കുള്ളിൽ തന്നെ.

ആവശ്യമായ ചേരുവകൾ

  • ഏത്തപ്പഴം
  • മൈദ കാല്‍ കപ്പ്
  • അരിപ്പൊടി ഒന്നര ടേബിള്‍സ്പൂണ്‍
  • ഉപ്പ്
  • മഞ്ഞള്‍ പൊടി
  • ഏലക്കായ പൊടി
  • പഞ്ചസാര
  • കോണ്‍ഫ്ലേക്സ്
  • എണ്ണ

തയ്യാറാക്കുന്ന വിധം

പഴം ഫിംഗര്‍ ഷേപ്പില്‍ കട്ട് ചെയ്ത് എടുക്കാം ഇനി ഒരു ബൗളിലേക്ക് മൈദ അരിപ്പൊടി മഞ്ഞള്‍പൊടി ഉപ്പ് പഞ്ചസാര ഏലക്കായ പൊടി ഇവ ചേര്‍ത്ത് മിക്സ് ചെയ്ത് വെള്ളം ഒഴിച്ച് കട്ടിയുള്ള ഒരു ബാറ്റര്‍ ആക്കാം ഒരു പ്ലേറ്റില്‍ എടുത്ത് കൈകൊണ്ട് പൊടിച്ച് എടുക്കുക ഓരോ പഴക്കഷണങ്ങളായി ബാറ്ററില്‍ മുക്കിയെടുക്കാം, ഇനി കോണ്‍ഫ്ലേക്സ് കോട്ട് ചെയ്ത് എണ്ണയില്‍ പൊരിച്ചെടുക്കാം.