ഇനി ചെമ്മീൻ കിട്ടുമ്പോൾ ഇതുപോലെ തയ്യാറാക്കിനോക്കൂ.. കിടിലൻ സ്വാദാണ്. ഈ ചെമ്മീൻ ഉലർത്ത് ഉണ്ടെങ്കിൽ പിന്നെ മറ്റൊന്നും വേണ്ട ഫുഡ് കഴിക്കാൻ.
ആവശ്യമായ ചേരുവകൾ
- 1. ഉണക്കച്ചെമ്മീൻ -200ഗ്രാം
- 2. ചെറിയ ഉള്ളി – കാൽ കപ്പ്
- 3. വെളിച്ചെണ്ണ- ആവശ്യത്തിന്
- 4. ഉണക്കമുളക്-6 എണ്ണം
- 5. കറിവേപ്പില-2 തണ്ട്
- 6. പുളി വെള്ളത്തിൽ കുതിർത്തത്- ആവശ്യത്തിന്
- 7. ഉപ്പ്- പാകത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യമായി ചെമ്മീൻ കഴുകി വൃത്തിയാക്കി വയ്ക്കുക.പിന്നീട് ഉണക്കമുളക്, ചെറിയുള്ളി എന്നിവ ചതച്ച് വയ്ക്കുക. പാനിൽ എണ്ണ ചൂടാക്കി കഴുകി വച്ചിരിക്കുന്ന ചെമ്മീൻ വറുത്തു കോരുക. ഇതേ എണ്ണയിലേക്ക് ചതച്ചുവെച്ചിരിക്കുന്ന ചെറിയ ഉള്ളി, ഉണക്ക മുളക് എന്നിവ ചേർത്ത് പച്ചമണം മാറുന്നത് വരെ നന്നായി വഴറ്റുക.
പച്ചമണം മാറിക്കഴിഞ്ഞാൽ വറുത്തു വച്ചിരിക്കുന്ന ഉണക്ക ചെമ്മീൻ ചേർത്തു കൊടുക്കണം. ഇതിലേക്ക് എടുത്തു വച്ചിരിക്കുന്ന കറിവേപ്പിലയും ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. പാകത്തിനു പുളി ഒഴിച്ച് വേവിക്കണം.വെള്ളം വറ്റി വരുമ്പോൾആവശ്യമെങ്കിൽ കുറച്ചു കൂടി ഉപ്പ് ചേർത്ത് ഉലർത്തിയെടുക്കാം.