India

എട്ടുമാസം ഗർഭിണിയായ ഭാര്യയെ ഭര്‍ത്താവ് കഴുത്തുഞെരിച്ച് കൊന്നു

എട്ട് മാസം ഗർഭിണിയായ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി ഭർത്താവിന്‍റെ ക്രൂരത. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്താണ് സംഭവം. സംഭവത്തില്‍ ജ്ഞാനേശ്വര്‍ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുപത്തിയേഴുകാരിയായ അനുഷയാണ് കൊല്ലപ്പെട്ടത്.

രാവിലെയുണ്ടായ വാക്കുതർക്കത്തിനൊടുവിലാണ് ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തിയത്. അനുഷയും ജ്ഞാനേശ്വറും തമ്മില്‍ ഇടക്കിടെ വഴക്കിടാറുണ്ടെന്ന് സമീപ വാസികളും പറയുന്നു. 8 മാസം ഗര്‍ഭിണിയായ യുവതി പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.

കുറച്ച് സമയത്തിനവ് ശേഷം അവൾ ബോധരഹിതയായി നിലത്തുവീണു. അപകടാവസ്ഥ തിരിച്ചറിഞ്ഞ ജ്ഞാനേശ്വര്‍ ഭാര്യയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ മരിച്ചുവെന്ന വിവരം സ്ഥിരീകരിച്ചതോടെ ഇയാള്‍ പൊലീസിൽ കീഴടങ്ങുകയായിരുന്നു.

പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം സംസ്കരിച്ചു.