Kerala

മുതലപ്പൊഴി ഹാർബറിൽ മണ്ണ് അടിഞ്ഞ് കൂടിയ സംഭവം; സംയുക്ത സമരസമിതിയുമായി നാളെ മന്ത്രിതല ചർച്ച

മുതലപ്പൊഴി ഹാർബറിൽ മണ്ണ് അടിഞ്ഞ് കൂടിയ സംഭവത്തിൽ സംയുക്ത സമരസമിതിയുമായി നാളെ മന്ത്രിതല ചർച്ച നടത്തും. മത്സ്യത്തൊഴിലാളികളെ കൊല്ലത്തേക്ക് മാറ്റുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ എതിർപ്പും ആശങ്കയും ചർച്ചയിൽ അറിയിക്കും. നിവേദനം നൽകി മൂന്നുദിവസം കാത്തിരിക്കും. ഈസ്റ്ററിന് ശേഷം അനിശ്ചിതകാല സമരത്തിലേക്ക് കടക്കാനാണ് സമരസമിതിയുടെ തീരുമാനം.

അതേസമയം, മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധത്തിന് പിന്നാലെ മുതലപ്പൊഴിയിലെ മണൽ നീക്കത്തിൽ നടപടിയുമായി ഫിഷറീസ് വകുപ്പ്. ദിവസേനയുള്ള മണൽ നീക്കൽ ഇരട്ടിയാക്കാൻ ഫിഷറീസ് വകുപ്പ് കരാറുകാരന് നിർദേശം നൽകി.

Latest News