Celebrities

” പറയുന്നവർ പറയട്ടെ എന്റെ ദേഹത്ത് പറ്റുന്നില്ലല്ലോ “- വിമർശന കമന്റുകൾക്ക് കിടിലൻ മറുപടിയുമായി രേണു സുധി

കുറച്ച് അധികം കാലങ്ങളായി സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധ നേടുന്ന വ്യക്തിയാണ് രേണു സുധി കൊല്ലം സുധിയുടെ ഭാര്യയായ രേണു സുധിക്ക് വലിയതോതിലുള്ള വിമർശനങ്ങളും സോഷ്യൽ മീഡിയയിൽ നിന്നും ലഭിക്കുന്നുണ്ട് അതിന്റെ പ്രധാന കാരണം നടത്തുന്ന ചില ഫോട്ടോഷൂട്ടുകൾ ആണ് വളരെ ഗ്ലാമർ താരത്തിലുള്ള ഫോട്ടോഷൂട്ടുകൾ ആണ് പലപ്പോഴും താരം പങ്കുവെക്കാറുള്ളത് കൊല്ലം സുധിയുടെ പേര് പറഞ്ഞ് താരം ഇത്തരം ഫോട്ടോഷൂട്ടുകൾ പങ്കുവയ്ക്കുന്നത് ശരിയല്ല എന്നാണ് ആരാധകർ പറയുന്നത് പലതരത്തിലുള്ള വിമർശന കമന്റുകളും താരത്തിന് വരും

ഭർത്താവിന്റെ മരണം മാർക്കറ്റ് ചെയ്യുന്ന സ്ത്രീ എന്ന പേരിലാണ് കൂടുതലായും താരം അറിയപ്പെടുന്നത് ഇപ്പോൾ വിമർശന കമന്റുകൾ പറയുന്നവരോട് എന്താണ് പറയാനുള്ളത് എന്ന് ചോദ്യത്തിന് നൽകുന്ന മറുപടിയാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്

അത്തരം ആളുകളോട് എനിക്ക് പ്രത്യേകിച്ച് ഒന്നും പറയാനില്ല കാരണം ഇതൊന്നും എന്റെ ദേഹത്ത് പറ്റുന്നില്ലല്ലോ ഞാൻ എപ്പോഴും പറഞ്ഞിട്ടുണ്ട് എന്റെ അടുത്ത് വന്ന് എന്നെ ഒന്ന് പിച്ചിയാൽ ചിലപ്പോൾ എനിക്ക് വേദന എടുക്കും അത് അല്ലാതെ നെഗറ്റീവ് ഇട്ടതുകൊണ്ട് എനിക്ക് ഒന്നും സംഭവിക്കാൻ പോകുന്നില്ല അവരെ നെഗറ്റീവ് ഇടട്ടെ എനിക്ക് അതൊന്നും കുഴപ്പമില്ല ഇങ്ങനെ കുറെ ആളുകൾ നെഗറ്റീവ് ഇട്ടതുകൊണ്ടാണ് എനിക്ക് ഒരുപാട് വർക്ക് കിട്ടുന്നത് എന്നും താരം പറയുന്നുണ്ട് താരത്തിന്റെ വാക്കുകൾ വളരെ വേഗമായിരുന്നു ആളുകൾ ഏറ്റെടുത്തത് എന്നാൽ വിമർശന കമന്റുകൾ ആണ് കൂടുതലായും താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത് നിലവിൽ നിരവധി ഷോർട്ട് ഫിലിമുകളുടെയും ഫോട്ടോഷൂട്ടുകളുടെയും ഒക്കെ ഭാഗമായി രേണു മാറുകയും ചെയ്തിട്ടുണ്ട്