Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala Kerala

ജീവിതസായാഹ്നത്തിൽ കൃഷ്ണൻ മാഷിനിത് ആഗ്രഹപൂർത്തീകരണം ! കോടനാട് മാസ്റ്റേഴ്സ് ആർട്ട് ഗാലറി തുറന്നു  

മേനോൻകവലയിൽ പെരിയാർ തീരത്തിനു സമീപം 

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 16, 2025, 02:39 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

പെരുമ്പാവൂർ: വയസ്സ് എഴുപത്താറായെങ്കിലും കൃഷ്ണൻ മാഷ് ഇപ്പോഴും ചിത്രരചനയിൽ സജീവമാണ്. പ്രകൃതിയും സംഗീതവും ആയൂർവ്വേദവും

എത്രത്തോളം മനുഷ്യജീവിതവുമായി അടുത്തുനിൽക്കുന്നുവെന്നുള്ള മാഷിന്റെ ആലോചനകളിൽ നിന്നും ഉടലെടുത്ത ദാർശനിക ചിത്രങ്ങളാണ് വരച്ചവയിൽ അധികവും. പ്രകൃതിയിൽ നിന്നും ഓരോ ചിത്രകാരനും സ്വാംശീകരിയ്ക്കുന്ന വർണ്ണങ്ങളെക്കുറിച്ചുള്ള ഗവേഷണം ഇന്നും തുടർന്നുകൊണ്ടിരിക്കുകയാണിദ്ദേഹം. ആയുർവ്വേദശാസ്ത്രത്തിന്റെ വിചാരധാരകളിലൂടെ 2017-ൽ ആയുർദർശൻ എന്ന പേരിൽ

 

അമ്പതോളം ചിത്രങ്ങളുടെ ഒരു സീരീസ് അദ്ദേഹം വരച്ചിരുന്നു. സ്വന്തം നാടായ തുരുത്തിയിൽ അവ ആദ്യം പ്രദർശിപ്പിച്ചു. പിന്നീട് കോഴിക്കോടും പോണ്ടിച്ചേരിയിലും പ്രദർശനമുണ്ടായിരുന്നു. രവിവർമ്മ ചിത്രങ്ങളുടെ കടുത്ത ആരാധകനായ കൃഷ്ണൻ മാഷിന്റെ രചനാരീതിയ്ക്കും വർണ്ണവിന്യാസത്തിലും അതുകൊണ്ടു തന്നെ അത്തരമൊരു സ്വാധീനം കാണാം. രവിവർമ്മയുടെ പ്രസിദ്ധമായ പലചിത്രങ്ങളും ശൈലി പിന്തുടർന്ന് വരച്ചിട്ടുള്ളയാളാണ് മാഷ്.

കുറുപ്പംപടി തുരുത്തി കരിപ്പേലിക്കുടി കെ.എൻ. കൃഷ്ണൻ മാഷ് അകനാട്, പുഴുക്കാട് സ്‌കൂളുകളിൽ ജോലി നോക്കിയശേഷം 2003-ൽ മേയ്ക്കപ്പാല ഗവണ്മെന്റ് എൽ.പി. സ്‌കൂളിൽ നിന്നും ഹെഡ്മാസ്റ്ററായി വിരമിച്ചയാളാണ്.

ReadAlso:

വീട്ടിൽ കയറി സ്ത്രീയെ ആക്രമിച്ചവർ പിടിയിൽ

സിസ്റ്റം ചെയ്ത തെറ്റിന് വ്യക്തികളെ കുറ്റക്കാരാക്കുന്നതുപോലെ; ഫോറസ്റ്റ് ഓഫീസറെ സ്ഥലം മാറ്റിയ നടപടിക്കെതിരെ വേടൻ

ആനക്കൂട്ടിലെ 4 വയസുകാരന്‍റെ മരണം; ഉദ്യോ​ഗസ്ഥരുടെ സസ്പെൻഷൻ വനംവകുപ്പ് പിൻവലിച്ചു

കള്ളക്കടൽ പ്രതിഭാസം: കടലാക്രമണത്തിന് സാധ്യത, മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്

നന്തൻകോട് കൂട്ടക്കൊല: വിധി പറയുന്നത് വീണ്ടും മാറ്റി

ചെറുപ്പത്തിലെ ചിത്രകലാഭിരുചിയുണ്ടായിരുന്നതിനാൽ കെ.ജി.ടി.ഇ. ഹയർ ഡിപ്ലോമ കരസ്ഥമാക്കി. ചിത്രകലയിൽ നിന്നും ഫോട്ടോഗ്രഫിയിലേയ്ക്കു വഴിതിരിഞ്ഞപ്പോൾ ആദ്യകാലത്ത് പെരുമ്പാവൂർ പട്ടണത്തിൽ 2 സ്റ്റുഡിയോകൾക്ക് തുടക്കമിട്ടു. അക്കാലത്തെ ചിത്ര സ്റ്റുഡിയോയുടെയും ഉദയ സ്റ്റുഡിയോയുടെയും നടത്തിപ്പുകാരൻ ഫോട്ടോഗ്രാഫർകൂടിയായ മാഷായിരുന്നു. ടി.ടി.സി. പൂർത്തിയാക്കി അധ്യാപകവൃത്തിയിലേയ്ക്ക് വന്നുവെങ്കിലും ചിത്രകലയല്ല സ്‌കൂളിൽ പഠിപ്പിച്ചിരുന്നത്.

എങ്കിലും മാഷ് കുട്ടികൾക്കായി ബോർഡിൽ ചിത്രങ്ങൾ വരയ്ക്കുമായിരുന്നുവെന്ന് പൂർവ്വവിദ്യാർത്ഥികൽ പറഞ്ഞു. ചിത്രകലയോടൊപ്പം എഴുത്തിന്റെ വഴിയിലും മാഷുണ്ട്. ഒരു തെരുവുചിത്രകാരിയുടെ കഥപറയുന്ന ഗുരുസ്മൃതി എന്ന നോവൽ, ഒരു ചിത്രകാരന്റെ കഥപറയുന്ന മറ്റൊരു നോവലായ നാട്യസ്മൃതികൾ എന്നിവയുടെ രചയിതാവാണ്‌. കവിതകളും എഴുതിയിട്ടുണ്ട്. കൃഷ്ണൻ മാഷ് മനസ്സിൽ കൊണ്ടുനടന്നതും സുഹൃത്തുക്കളായ ചിത്രകാരന്മാരുമായി പങ്കുവച്ചിരുന്നതുമായ ഒരാഗ്രഹമായിരുന്നു ചിത്രകാരന്മാർക്ക് സൗജന്യമായി ഉപയോഗപ്പെടുത്താനുള്ള ഒരു ആർട്ട് ഗാലറി തുടങ്ങുകയെന്നത്. അതിനദ്ദേഹം കണ്ടെത്തിയ വഴി കോടനാട് മേനോൻ കവലയ്ക്കു സമീപം പെരിയാർ തീരത്തേയ്ക്കുള്ള വഴിയിൽ തന്റേതായുള്ള 40 സെന്റ് ഭൂമിയിലെ 1000 ചതുരശ്രയടിയുള്ള വീടിനെ ആർട്ട് ഗാലറിയാക്കുക എന്നതായിരുന്നു. ചിത്രകാരന്മാർക്കും ചിത്രകലാസ്വാദകർക്കുമായി അത് ചൊവ്വാഴ്ച ഔദ്യോഗികമായി തുറന്നുകൊടുത്തു, മാസ്റ്റേഴ്സ് ആർട്ട് ഗാലറി എന്ന പേരിൽ. താത്പര്യമുള്ളവർക്ക് ഒറ്റയ്ക്കും കൂട്ടമായുമെത്തി വരയ്ക്കാനൊരിടമുണ്ടാക്കിക്കൊടുക്കുക എന്ന ആഗ്രഹപൂർത്തീകരണമായിരുന്നു അത്. ക്യാമ്പുകൾ സംഘടിപ്പിയ്ക്കാനും സൃഷ്ടികൾ പ്രദർശിപ്പിയ്ക്കാനും ആസ്വാദനത്തിനും ചർച്ചകൾക്കും പെരിയാറിന്റെ സമീപത്തുള്ള ഈ ആർട്ട് ഗ്യാലറി ഉപകരിയ്ക്കണം എന്ന ലക്ഷ്യമാണ് മാഷിന്റെ മനസ്സിലുള്ളത്. നാമമാത്രമായ ഒരു രെജിസ്ട്രേഷൻ ഫീസുമാത്രം നൽകിയാൽ ഏതൊരു കലാകാരനും ഉപയോഗപ്പെടുത്താം. ആർട്ട് ഗാലറിയുടെതായ എല്ലാ സൗകര്യങ്ങളും സൗജന്യമായി പ്രയോജനപ്പെടുത്താമെന്നും ഈ സംരംഭം തനിയ്‌ക്കൊരു വരുമാനമാർഗ്ഗമല്ലെന്നും അദ്ദേഹം പറഞ്ഞു. സമീപത്തെ പെരിയാറിന്റെ സ്വച്ഛശാന്തമായ അന്തരീക്ഷത്തിലിരുന്നു വരയ്ക്കാനും കലാകാരന്മാർക്ക് സൗകര്യമാകും ഈ ആർട്ട് ഗാലറി. എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ഉദ്‌ഘാടനം നിർവ്വഹിച്ച ആദ്യദിനത്തിൽ കൃഷ്ണൻ മാഷിന്റെ 250-തോളം ചിത്രങ്ങളുടെ ചെറുതും വലുതുമായ ക്യാൻവാസുകൾ കണ്ടാണ് ഉദ്‌ഘാടനവേളയിലെത്തിയവർ മടങ്ങിയത്. കൂവപ്പടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മായ കൃഷ്ണകുമാർ ആശംസകളർപ്പിച്ചു. രാജാരവിവർമ്മയുടെ നൂറ്റിയെഴുപത്തിയേഴാമത്‌ (177) ജന്മദിനമായ ഏപ്രിൽ-29ന് പതിനഞ്ചു വയസ്സുവരെയുള്ള കുട്ടികൾക്കായുള്ള സൗജന്യ ചിത്രകലാ ക്യാമ്പ് മാസ്റ്റേഴ്സ് ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിക്കുന്നുണ്ട്. താത്പര്യമുള്ള കുട്ടികളുടെ രക്ഷിതാക്കൾക്ക് 9072130796 എന്ന നമ്പറിൽ ബന്ധപ്പെടാം. റിട്ടയേർഡ് അദ്ധ്യാപിക എം.എൻ. ഓമനയാണ് മാഷിന്റെ ഭാര്യ. ആയുർവ്വേദ ഡോക്ടർമാരായ ലാൽ കൃഷ്ണൻ,

ലിജി കൃഷ്ണൻ എന്നിവരാണ് മക്കൾ. മരുമക്കൾ: രാധിക ഗുരുക്കൾ, ഗിരീഷ് സുബ്രഹ്മണ്യൻ.

ഫോട്ടോ: കോടനാട് മേനോൻകവലയ്ക്കു സമീപം മാസ്റ്റേഴ്സ് ആർട്ട് ഗാലറിയിലിരുന്നു

ചിത്രം വരയ്ക്കുന്ന കൃഷ്ണൻ മാഷ്.

Tags: ജീവിതസായാഹ്നത്തിൽ കൃഷ്ണൻ മാഷിനിത് ആഗ്രഹപൂർത്തീകരണം ! കോടനാട് മാസ്റ്റേഴ്സ് ആർട്ട് ഗാലറി തുറന്നുKrishnan mash

Latest News

‘എന്റെ കുഞ്ഞിനെ കൊന്ന് തിന്നിട്ടും ഇനിയും വേസ്റ്റ് കൊണ്ട് നടക്കുകയാണോ മഹാപാപികളെ’; ഫേസ്ബുക്ക് പോസ്റ്റുമായി നിയയുടെ അമ്മ

അതിർത്തി സംസ്ഥാനങ്ങളിലെ സ്കൂളുകൾ അടച്ചു, ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ കനത്ത സുരക്ഷയില്‍ രാജ്യം

ഓപ്പറേഷന്‍ സിന്ദൂര്‍: സർവകക്ഷിയോഗം ആരംഭിച്ചു

ഹിറ്റ്മാനില്‍ നിന്നും ക്യാപ്റ്റനായി മാറിയ രോഹിത് ശര്‍മ്മയ്ക്ക് കുട്ടിക്കാലത്ത് തുണയായത് ആ സ്‌കോളര്‍ഷിപ്പും, കോച്ചിന്റെ വാക്കുകളും

രാജ്യം അതീവ ജാഗ്രതയില്‍; 27 വിമാനത്താവളങ്ങൾ അടച്ചു, 400ലധികം വിമാനസർവീസുകൾ റദ്ദാക്കി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

പഴയ കാര്യങ്ങളൊന്നും പറയിപ്പിക്കരുത് മുഖ്യമന്ത്രിയുടെ തമാശ ഒരുപാട് വേണ്ട, വി ഡി സതീശൻ 

യുഡിഎഫ് ജനങ്ങളെ പറ്റിക്കുകയാണ്”- തോമസ് ഐസക്

‘മുഖ്യമന്ത്രി വല്ലാതെ തമാശ പറയരുത്’; മറുപടിയുമായി പ്രതിപക്ഷ നേതാവ് | VD SATHEESAN

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.