കൊച്ചി: അക്ഷയ തൃതീയയോടനുബന്ധിച്ച് ഇന്ത്യയിലെ മുൻനിര ജ്വവലറി ബ്രാൻഡുകളിലൊന്നായ തനിഷ്‌കിൽ നിന്നുള്ള മിഅ, അവരുടെ ഏറ്റവും പുതിയ ആഭരണ ശേഖരമായ ‘ഫിയോറ’ വിപണിയിലവതരിപ്പിച്ചു.
വസന്തത്തിന്‍റെ പുതുമ പ്രതിഫലിപ്പിക്കുന്ന സങ്കീർണ്ണമായ ഡിസൈനുകൾ ഉൾക്കൊള്ളുന്ന ഫിയോറ ശേഖരം അതിലോലമായ പൂക്കളുടെ മോട്ടിഫുകൾ കൊണ്ട് അലംകൃതമാണ്. സ്വർണ്ണ ഫിലിഗ്രി ദളങ്ങൾ, മനോഹരമായ പാളികളുള്ള പാറ്റേണുകൾ, മദർ-ഓഫ്-പേൾ, റോസ് ക്വാർട്‌സ് തുടങ്ങിയ കൈകൊണ്ട് കൊത്തിയെടുത്ത കല്ലുകൾ എന്നിവ ഒത്ത്ചേർത്താണ് ഈ കലാസൃഷ്ടികൾ രൂപപ്പെടുത്തുന്നത്.
14, 18 കാരറ്റ് സ്വർണ്ണത്തിൽ നിർമ്മിച്ചതും സർട്ടിഫൈഡ് നാച്ചുറൽ ഡയമണ്ട് കൊണ്ട് അലങ്കരിച്ചതുമാണ് ഫിയോറ ആഭരണ ശേഖരം. ദൈനംദിന പ്രായോഗികതയും കാലാതീതമായ ക്ലാസും സമന്വയിപ്പിക്കുന്ന ആഭരണങ്ങളാണ് ഫിയോറയിലൂടെ ലഭ്യമാക്കുന്നത്.
അക്ഷയ തൃതീയയുടെ ഭാഗമായി ഏപ്രിൽ 18 മുതൽ ഏപ്രിൽ 30 വരെ ആകർഷകമായ ഓഫറുകളും മിഅ ലഭ്യമാക്കുന്നുണ്ട്. ഡയമണ്ട് ആഭരണങ്ങളുടെ പണിക്കൂലിയിൽ 90 ശതമാനം വരെ കിഴിവും വെള്ളി ആഭരണങ്ങൾക്കും സ്വർണ്ണാഭരണങ്ങളുടെ പണിക്കൂലിയിലും 10 ശതമാനം കിഴിവും ഉപയോക്താക്കള്‍ക്ക് ലഭിക്കും.
അക്ഷയ തൃതീയ സ്വർണ്ണം വാങ്ങാൻ ശുഭകരമായ ദിവസമായതിനാൽ, മിഅയുടെ ഗോൾഡൻ ഹാർവെസ്റ്റ് സ്‌കീം ഉപയോക്താക്കള്‍ക്ക് പ്രയോജനപ്പെടുത്താവുന്നതാണ്. 2,000 രൂപ മുതൽ ആരംഭിക്കുന്ന പ്രതിമാസ തവണകളായി സ്വർണ്ണത്തിൽ നിക്ഷേപിക്കാൻ കഴിയും. ഇതുവഴി എക്സ്ക്ലൂസീവ് ആനുകൂല്യങ്ങളും ലഭിക്കും.
4999 രൂപ മുതലാണ് മിഅയുടെ ഫിയോറ ശേഖരത്തിലെ ആഭരണങ്ങളുടെ വില ആരംഭിക്കുന്നയ്. കമ്മലുകൾ, പെൻഡന്‍റുകൾ, നെക്ക് പീസുകൾ എന്നിങ്ങനെ വിപുലമായ ആഭരണ നിരയാണ് ഈ ശേഖരത്തിലുള്ളത്. എല്ലാ മിഅ സ്റ്റോറുകളിലും ഓണ്‍ലൈനായി www.miabytanishq.com/en_IN/collections/mia-fiora -ലും ഫിയോറ ആഭരണങ്ങള്‍ ലഭ്യമാണ്.
യൗവ്വനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടവയാണ് മിഅ ഫിയോറയെന്നും പ്രകൃതിയിലെ അതിലോലമായ പൂക്കൾ, സൂര്യനിലേക്ക് നോക്കുന്ന നേർത്ത തണ്ടുകൾ, കാറ്റിൽ നൃത്തം ചെയ്യുന്ന ചിത്രശലഭങ്ങൾ എന്നിവയിൽ നിന്ന് കൂടി അവ പ്രചോദനം ഉൾക്കൊള്ളുന്നുവെന്നും മിഅ ബിസിനസ് ഹെഡ് ശ്യാമള രമണൻ പറഞ്ഞു. ഓരോ ആഭരണവും പ്രകൃതിയെപ്പോലെ, അതിജീവിക്കുന്നവർക്കും പരിണമിക്കുന്നവർക്കുമുള്ള ആദരവാണെന്നും അവർ പറഞ്ഞു.