തിരുവനന്തപുരം : വഖഫ് ഭീകരതയിൽ വേട്ടക്കാര്‍ക്കൊപ്പം ഓടിയവർ ഇരകളുടെ കൂടെ എന്ന തെളിയിക്കുവാൻ മുനമ്പത്ത് നുണകളുടെ ഒരു വലിയ പെരുമഴ തന്നെ പെയ്യാണെന്നാണ് മുൻകേന്ദ്ര മന്ത്രി വി മുരളീധരൻ അഭിപ്രായപ്പെടുന്നത് മാധ്യമങ്ങളെ അടക്കം ഇന്ത്യ സഖ്യം തെറ്റിദ്ധരിപ്പിക്കുന്നുണ്ട് എന്നും കേന്ദ്രമന്ത്രി വാക്കുപാലിച്ചിട്ടില്ല എന്നും കള്ളം പറയുന്നവർ മുനമ്പത്ത് ജനങ്ങൾക്ക് വേണ്ടി ചെറുവിരൽ പോലും അനക്കാതെ വെറുതെ നോക്കിയിരിക്കുന്നവരാണ് എന്നുമാണ് അദ്ദേഹം പറയുന്നത്.
മുനമ്പം പ്രശ്നപരിഹാരത്തിന് വഖഫ് ഭേദഗതി പര്യാപ്തമല്ലെന്ന് പറയുന്നവർ ആടിനെ പട്ടിയാക്കുക എന്ന രീതിയാണ് അവലംബിക്കുന്നത് എന്നുകൂടി വി മുരളീധരൻ ആരോപിക്കുന്നുണ്ട് പുതിയ ആക്ടിന്റെ ചട്ടങ്ങൾ രൂപീകരിക്കുന്ന സമയത്ത് മുനമ്പത്ത് പ്രശ്നത്തിന് പരിഹാരം ആകും എന്നും അദ്ദേഹം വ്യക്തമാക്കുന്നു