Food

അപ്പത്തിനും ചപ്പാത്തിക്കും പുട്ടിനുമെല്ലാം കൂടെ കഴിക്കാൻ ഒരു കിടിലൻ മുട്ട റോസ്റ്റ്

അപ്പത്തിനും ചപ്പാത്തിക്കും പുട്ടിനുമെല്ലാം കൂടെ കഴിക്കാൻ ഒരു കിടിലൻ മുട്ട റോസ്റ്റ് ഉണ്ടാക്കിയാലോ?വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ഒരു മുട്ട റോസ്റ്റിന്റെ റെസിപ്പി.

ആവശ്യമായ ചേരുവകൾ

  • മുട്ട : 6 എണ്ണം
  • സവോള : 4 എണ്ണം
  • ഇഞ്ചി : 1 എണ്ണം
  • വെളുത്തുള്ളി : 8/9 അല്ലി
  • തക്കാളി : 1 എണ്ണം
  • പച്ചമുളക് : 3/4 എണ്ണം
  • കറിവേപ്പില : 2/3 എണ്ണം
  • മുളകുപൊടി : 1 സ്പൂണ്‍
  • മല്ലിപ്പൊടി : 1 സ്പൂണ്‍
  • കുരുമുളക് : 1 സ്പൂണ്‍
  • കടുക് : 1 സ്പൂണ്‍ ഉപ്പ് : 1/2 സ്പൂണ്‍
  • വെളിച്ചെണ്ണ : 3/4 ടേബിള്‍ സ്പൂണ്‍

തയ്യാറാക്കുന്ന വിധം

ഒരു കടായിലേക്ക് വെളിച്ചെണ്ണ ഒഴിച്ചുകൊടുത്ത് കാടുക്, വറ്റല്‍ മുളക്, ഇഞ്ചി വെളുത്തുള്ളി ചതച്ചത് ചേര്‍ത്ത് ഇളക്കി കൊടുക്കാം. ഇഞ്ചി വെളുത്തുള്ളി ചതച്ചത് മൂത്ത വരുമ്പോള്‍ കറിവേപ്പിലയും പച്ചമുളകും ചേര്‍ത്തിളക്കി സവാള ചേര്‍ത്തു കൊടുക്കാം. സവാള വേണ്ടതിനു ശേഷം മഞ്ഞള്‍പ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, ഗരംമസാല ചേര്‍ത്ത് ഇളക്കാം. പൊടികളുടെ പച്ചമണം മാറുമ്പോള്‍ വെള്ളം ചേര്‍ത്ത് കൊടുത് അടച്ചുവെച്ച് തിളപ്പിക്കാം. കുറച്ചു വെള്ളം വറ്റി ഗ്രേവി നല്ല പാകമാകുമ്പോള്‍ പുഴുങ്ങിവെച്ച മുട്ടപുഴുങ്ങി വെച്ച മുട്ട ചേര്‍ത്തു കൊടുക്കാം. അടിപൊളി മുട്ടറോസ്റ്റ് റെഡി.