India

കാൻസർ ബാധിതനായ ബിസിനസുകാരൻ ഭാര്യയെ കൊന്ന് ആത്മഹത്യ ചെയ്തു

കാൻസർ ബാധിതനായ’ ബിസിനസുകാരൻ ഭാര്യയെ കൊന്ന് ആത്മഹത്യ ചെയ്തു. ഗാസിയാബാദിലാണ് ദാരുണമായ സംഭവം നടന്നത്. ക്യാന്‍സര്‍ ബാദിതനായിരുന്ന കുല്‍ദീപ് ത്യാഗിയും ഭാര്യ അന്‍ഷു ത്യാഗിയുമാണ് മരിച്ചത്. ഇരുവരും മരിച്ചുകിടന്ന മുറിയില്‍ നിന്നും ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇന്നലെ രാത്രി 11 മണിക്കായിരുന്നു സംഭവം നടന്നത്. തന്‍റെ റിവോള്‍വര്‍ ഉപയോഗിച്ച് കുല്‍ദീപ് ആദ്യം ഭാര്യയെ വെടിവെച്ചു. തുടര്‍ന്ന് സ്വയം വെടിയുതിര്‍ത്തു. വെടിയൊച്ച കേട്ട് കുട്ടികള്‍ റൂമിലേക്ക് ഓടിയെത്തി മാതാപിതാക്കളെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി റിവോള്‍വര്‍ പിടിച്ചെടുത്തു.