ജറുസലം: ഗാസയിൽ ഇസ്രായേൽ ആക്രമണം രൂക്ഷം. വ്യാഴാഴ്ച ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഒരു കുടുംബത്തിലെ 10 പേർ ഉൾപ്പെടെ 23 പേർ കൊല്ലപ്പെട്ടു. ഖാൻ യൂനിസിലായിരുന്നു പ്രധാനമായും ആക്രമണം നടത്തിയത്. ആറാഴ്ചയായി മേഖലയിലേക്ക് ഭക്ഷണവും അവശ്യസാധനങ്ങളും തടഞ്ഞുള്ള ഇസ്രയേൽ ഉപരോധത്തിനെതിരെ ഐക്യരാഷ്ട്ര സംഘടന മുന്നറിയിപ്പ് നൽകി. ഗാസയിലെ ജനങ്ങൾക്ക് ആവശ്യമുള്ളതിന്റെ പകുതി ഭക്ഷണം മാത്രമേ ഇപ്പോൾ നൽകാൻ കഴിയുന്നുള്ളുവെന്നും അതും ഏതാനും ദിവസങ്ങൾക്കുള്ളിൽ അവസാനിക്കുമെന്നും സംഘടന പറഞ്ഞു. സമൂഹ അടുക്കളകൾ വഴി മാത്രമാണ് ഇപ്പോൾ ഭക്ഷണ വിതരണം നടക്കുന്നത്. ജലക്ഷാമവും രൂക്ഷമാണ്.