Kerala

ആശാ സമരം: നിരാഹാര സമരം മുപ്പതാം ദിവസത്തിലേക്ക്; ചര്‍ച്ചയ്ക്ക് പുതിയ സാഹചര്യമില്ലെന്ന് സർക്കാർ

തിരുവനന്തപുരം: ഓണറേറിയം വർധന ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ ആശാവർക്കേഴ്സ് നടത്തുന്ന രാപ്പകല്‍ സമരം ഇന്ന് അറുപത്തി എട്ടാം ദിവസം. നിരാഹാരസമരം മുപ്പതാം ദിവസത്തിലേക്കും കടന്നു. ആശമാരുമായി ചര്‍ച്ചയ്ക്ക് പുതിയ സാഹചര്യമില്ലെന്ന് സർക്കാർ ആവർത്തിച്ച് പറയുമ്പോഴും സമരം ശക്തമായി മുന്നോട്ട് കൊണ്ടു പോകാനാണ് സമരസമിതിയുടെ തീരുമാനം.

സർക്കാരും നാഷണൽ ഹെൽത്ത് മിഷനും ഒത്തു കളിക്കുന്നു എന്നാണ് ആശമാരുടെ ആരോപണം. പ്രശ്നങ്ങൾ പഠിക്കാൻ കമ്മറ്റിയെ നിയോഗിക്കാതെ ഹൈക്കോടതിയെ സർക്കാർ തെറ്റിദ്ധരിപ്പിച്ചുവെന്നും കഴിഞ്ഞദിവസം ആശമാർ കുറ്റപ്പെടുത്തിയിരുന്നു. അതേസമയം, തുടർ ചർച്ചകൾ ഒഴിവാക്കി സമരത്തോട് മുഖം തിരിക്കുകയാണ് സർക്കാരും മുഖ്യമന്ത്രിയും.