ഇന്ന് ഒരു സ്പെഷ്യല്‍ കരള്‍ വരട്ടിയത് ആയാലോ? കിടിലൻ സ്വാദിൽ തയ്യാറാക്കാവുന്ന ഒരു റെസിപ്പി.
ആവശ്യമായ ചേരുവകള്‍
- കരള്‍ – 500 gm
- ഇഞ്ചി വെളുത്തുള്ളി അരച്ചത് – 4 ടീ സ്പൂൺ
- സവാള – 2 നീളത്തില്‍ അരിഞ്ഞത്
- മഞ്ഞള്‍പൊടി -1/2 ടീ സ്പൂൺ
- മല്ലിപൊടി-3 ടീ സ്പൂൺ
- കുരുമുളക് പൊടി/ചതച്ചത് – 3 ടീ സ്പൂൺ
- ഗരം മസാല – 1 ടീ സ്പൂൺ
- പച്ചമുളക്
- വേപ്പില
- ഉപ്പ്
- എണ്ണ
തയ്യാറാക്കുന്ന വിധം
ഒരു പാനില്‍ എണ്ണ ഒഴിച്ചു ചൂടാകുമ്പോള്‍ രണ്ടാമത്തെ ചേരുവകളായ ഇഞ്ചി വെളുത്തുള്ളി അരച്ചതും സവാളയും ഇടുക. ഇതിലേക്ക് എടുത്തു വെച്ചിരിക്കുന്ന പൊടികളായ മഞ്ഞള്‍പൊടി മല്ലിപൊടി കുരുമുളക് പൊടി ഗരം മസാല എന്നീ പൊടികള്‍ ഇട്ടു നന്നായി മൂത്തു വരുമ്പോള്‍ള്‍ കരളും അല്പം വെള്ളവും ഉപ്പും ചേര്‍ത്തു അടച്ചു വെച്ചു വേവിക്കുക. വെള്ളം വറ്റി വന്നാല്‍ പച്ചമുളകും വേപ്പിലയും ചേര്‍ത്തു നന്നായി ഇളക്കി ഡ്രൈ ആയി വരുമ്പോള്‍ വാങ്ങി വയ്ക്കാവുന്നതാണ്.