Kerala

വനിത സിപിഒ റാങ്ക് ലിസ്റ്റ്; കാലാവധി ഇന്ന് അവസാനിക്കും

തിരുവനന്തപുരം: വനിത സിപിഒ റാങ്ക് ഹോൾഡർമാരുടെ ലിസ്റ്റിന്റെ കാലാവധി ഇന്ന് രാത്രി 12ന് അവസാനിക്കും. കഴിഞ്ഞ 18 ദിവസമായി സെക്രട്ടേറിയറ്റിന് മുന്നിൽ വിവിധ സമരമുറകളുമായി പ്രതിഷേധിക്കുകയാണ് ഇവർ. എന്നാൽ സമരമുറകൾ പലതും പരീക്ഷിച്ചിട്ടും സർക്കാർ കണ്ണ് തുറന്നില്ല. സമരം ചെയ്‌ത മൂന്നുപേർ ഉൾപ്പെടെ 45 ഉദ്യോഗാർത്ഥികൾക്ക് ഇന്നലെ അഡ്വൈസ് മെമ്മോ ലഭിച്ചു.

ഇന്ന് റാങ്ക് ലിസ്റ്റിന്റെ കാലാവധി കഴിയുന്നതോടെ അഞ്ഞൂറിലധികം ഉദ്യോഗാർത്ഥികളുടെ പ്രതീക്ഷയാണ് അവസാനിക്കുന്നത്. അർഹതയുള്ളവർക്കെല്ലാം നിയമനം നൽകിയെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ കടുത്ത പ്രതിഷേധവും ഉദ്യോഗാർഥികൾക്കുണ്ട്.