Food

ഊണിന് വിളമ്പാന്‍ ഒരുഗ്രൻ മോര് കറി ആയാലോ?

ഉച്ചയ്ക്ക് ഊണിന് വിളമ്പാൻ ഒരുഗ്രൻ മോര് കറി ഉണ്ടാക്കിയാലോ? വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാം.

ആവശ്യമുള്ള ചേരുവകള്‍

  • 1. തൈര്
  • 2. തേങ്ങ ചിരക്കിയത്
  • 3. വെളുത്തുള്ളി
  • 4. പച്ചമുളക്
  • 5. ജീരകം
  • 6. കറിവേപ്പില
  • 7. മഞ്ഞള്‍ പൊടി
  • 8. വെളിച്ചെണ്ണ
  • 9. കടുക്
  • 10. വറ്റല്‍ മുളക്
  • 11. ഉലുവ പൊടി
  • 12. തക്കാളി
  • 13. ഉപ്പ്

തയ്യാറാക്കുന്ന വിധം

അതിനായി 2 കപ്പ് തൈരും മുക്കാല്‍ കപ്പ് വെള്ളവും ചേര്‍ത്ത് മോരുവെള്ളം തയ്യാറാക്കണം. മിക്‌സിയുടെ ജാറില്‍ അര കപ്പ് തൊട്ട് മുക്കാല്‍ കപ്പ് തേങ്ങ ചിരക്കിയത്, വെളുത്തുള്ളി, പച്ചമുളക്, ജീരകം, കറിവേപ്പില, മഞ്ഞള്‍ പൊടി എന്നിവ ചേര്‍ത്ത് നല്ല കുഴമ്പ് പരുവത്തില്‍ ആവശ്യത്തിനു വെള്ളം ചേര്‍ത്ത് അരച്ചെടുക്കുക. ഒരു മണ്‍ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടായത്തിന് ശേഷം കടുക് പൊട്ടിക്കുക. രണ്ട് വറ്റല്‍ മുളകും കറിവേപ്പിലയും ചേര്‍ക്കാം.

ഒപ്പം ഒരു നുള്ള് ഉലുവ പൊടി, ഒരു തക്കാളി ചെറുതായി അരിഞ്ഞു ഇതിലേക്ക് ഇട്ട് അടച്ചു വച്ച് വേവിക്കാം. പിന്നീട് ഇതിലേക്ക് അല്‍പ്പം കറിവേപ്പിലയും നേരത്തേ അരച്ചു വച്ചിരിക്കുന്ന അരപ്പും ചേര്‍ക്കാം. ഈ സമയത്ത് ആവശ്യത്തിന് ഉപ്പും ചേര്‍ക്കണം. അവസാനമായി മോരും വെള്ളം ചേര്‍ത്ത് കൊടുക്കണം. നല്ല എളുപ്പമുള്ള രുചികരമായ മോരു കറി തയ്യാര്‍. ഒരിക്കല്‍ ഇങ്ങനെ തക്കാളി ഇട്ട് മോരും കറി ഉണ്ടാക്കിയാല്‍ പിന്നെ ഒരിക്കലും മറ്റൊരു മോരു കറി നിങ്ങള്‍ ഉണ്ടാക്കില്ല.