Food

വീട്ടിൽ ഗോതമ്പ് പൊടി ഇരിപ്പുണ്ടോ? കിടിലൻ ഹൽവ തയ്യാർ

വീട്ടിൽ ഗോതമ്പ് പൊടി ഇരിപ്പുണ്ടോ? എങ്കിൽ ഒരു കിടിലൻ ഹല്‍വ തയ്യാറാക്കാം. എങ്ങനെയെന്ന് നോക്കിയാലോ?

ആവശ്യമായ ചേരുവകള്‍

  • ഗോതമ്പുപൊടി – ഒരു കപ്പ്
  • ശര്‍ക്കര -രണ്ട് കപ്പ്
  • നെയ്യ് – ഒരു കപ്പ്
  • ഏലക്കാപ്പൊടി – ഒരു ടീസ്പൂണ്‍
  • അണ്ടിപ്പരിപ്പ് – ഒരു ടീസ്പൂണ്‍

തയാറാക്കുന്ന വിധം

ശര്‍ക്കര രണ്ട് കപ്പ് വെള്ളം ഒഴിച്ച് ഉരുക്കിയെടുക്കാം. അതിനുശേഷം മറ്റൊരു പാന്‍ അടുപ്പില്‍ വച്ച് ഒരു ടീസ്പൂണ്‍ നെയ്യൊഴിച്ച് അണ്ടിപ്പരിപ്പ് വറുത്ത് മാറ്റിവയ്ക്കുക. ശേഷം ഒരു കപ്പ് നെയ്യും കൂടെ അതിലേക്ക് ഒഴിച്ച് ഒരു കപ്പ് ഗോതമ്പുപൊടി കൂടെ ഇട്ട് ചെറിയ തീയില്‍ നന്നായി വഴറ്റിയെടുക്കുക.

ഈ സമയം കൊണ്ട് ശര്‍ക്കര നേരത്തെ ഉരുക്കാന്‍ വച്ചത് നന്നായി ഉരുകി വന്നു കാണും, ഇത് വറുത്ത ഗോതമ്പ് പൊടിയിലേക്ക് അരിച്ചൊഴിക്കുക. എല്ലാം കൂടെ നന്നായി മിക്‌സ് ആക്കി കൊടുക്കാം. ശേഷം നമ്മള്‍ നേരത്തെ വറുത്തുവച്ച അണ്ടിപ്പരിപ്പും ബാക്കി നെയ്യും കൂടെ ഒഴിച്ച് എല്ലാം കൂടെ വീണ്ടും ഇളക്കി കൊടുക്കുക പത്രത്തില്‍ നിന്ന് വിട്ടു വരുന്ന പരുവം ആകുമ്പോള്‍ നെയ്യ് തടവിയ മറ്റൊരു പാത്രത്തിലേക്ക് മാറ്റം. തണുക്കുമ്പോള്‍ മുറിച്ചെടുക്കാം സ്വാദിഷ്ടമായ ഹല്‍വ റെഡി.