കാലങ്ങളായി മലയാള സിനിമയുടെ ഭാഗമായി നിന്നവര്‍ക്കു പോലും മുട്ടിടിക്കുന്ന വെളിപ്പെടുത്തലുകളും തുറന്നു പറച്ചിലുകളുമാണ് അടുത്തകാലത്തായി സിനിമയില്‍ എത്തിയവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. കാസ്റ്റിംഗ് കൗച്ചും ലഹരി ഉപയോഗവുമെല്ലാം ഇതില്‍പ്പെടുന്നതുമാണ്. പുതു തലമുറ നടീ നടന്‍മാരില്‍ നിന്നുമാണ് കൂടുതലും തുറന്നു പറച്ചിലുകള്‍ ഉണ്ടായിരിക്കുന്നതും. ഇതില്‍ പ്രധാനപ്പെട്ടതാണ് വിന്‍സി അലോഷ്യസിന്റെ തുറന്നു പറച്ചിലും പരാതിയും. അതിപ്പോള്‍ നടന്‍ ഷൈന്‍ ടോം ചാക്കോയുടെ അറസ്റ്റില്‍ വരെ എത്തി നില്‍ക്കുന്നു.
ഈ ഘട്ടത്തില്‍ ആരാണ് വിന്‍സി അലോഷ്യല്‍ എന്നറിയേണ്ടതുണ്ട്. അവരുടെ പേരില്‍ അവര്‍ തന്നെ വരുത്തിയ മാറ്റം വലിയ ചര്‍ച്ചകളായിട്ടുമുണ്ട്. കുറച്ചുകാലം മുന്‍പാണ് വിന്‍സി അലോഷ്യസ് തന്റെ പേരിലെ സ്‌പെല്ലിങ് ചെറുതായി ഒന്ന് മാറ്റുന്നതാണ്. പേരിലെ ആദ്യാക്ഷരമായ ‘V’ എന്നത് ‘W’ ആക്കി മാറ്റിയിരുന്നു. ഇതോടെ പേര് WIN -C എന്നായി മാറി. WIN-എന്നാല്‍ വിജയം, C-എന്നാല്‍ കാണുക(കടല്‍) എന്നുമാണ്. അപ്പോള്‍ വിന്‍സി എന്നാല്‍ ‘വിജയം കാണുന്നവള്‍’ അല്ലെങ്കില്‍, ‘വിജയക്കടല്‍’ എന്നാകും.
ജീവിതത്തിന്റെ പല ഘട്ടങ്ങളിലും ഈ പേര് ശക്തി പകര്‍ന്നു തന്നിട്ടുണ്ടെന്ന് നടി പറയുന്നുമുണ്ട്. ഉള്ളില്‍ തോറ്റുപോയാലും ജയിച്ചു കയറി വരാന്‍ പ്രേരിപ്പിച്ചിരുന്നത് ഈ പേരായിരുന്നു. ഗൂഗിളില്‍ വിന്‍സിയുടെ അര്‍ത്ഥം നോക്കിയാല്‍ വിക്ടറി, വിജയം എന്നൊക്കെ കാണാം. ഏത് മേഖലയിലും വിജയിക്കാമെന്ന ആത്മവിശ്വാസം നേടാന്‍ പേരിലെ മാറ്റം സഹായിച്ചെന്ന് വിന്‍സി പറയുമ്പോള്‍ ഇപ്പോഴത്തെ പോരാട്ടത്തിലും അത് പ്രകടമാവുകയാണ്. ഷൈന്‍ ടോമിന് എതിരായ പോരാട്ടത്തിലും വിജയം വിന്‍സിക്കൊപ്പം തന്നെയാണെന്നാണ് സംഭവങ്ങള്‍ തെലിയിക്കുന്നത്.
പൊന്നാനി അഴിമുഖത്തിന് തൊട്ടടുത്തു നിന്ന് ഉയര്‍ന്നുവന്ന താരമാണ് വിന്‍സി. പൊന്നാനിയില്‍ ജനിച്ചു വളര്‍ന്ന് ഇവിടെത്തന്നെ ജീവിക്കുന്ന നടി. ചെറുപ്പത്തില്‍ കാവ്യാ മാധവന്റെയൊക്കെ ടി.വി ഇന്റര്‍വ്യൂ കണ്ട് സിനിമാ താരമാകണമെന്ന് ആഗ്രഹിച്ച കുട്ടി. പ്ലസ് ടു പഠനകാലത്ത് മോണോ ആക്റ്റില്‍ ജില്ലാതലം വരെ മത്സരിച്ചിട്ടുണ്ട്. പൊന്നാനി വിജയ മാതാ ഇംഗ്ലീഷ് ഹൈസ്‌കൂള്‍ കടകശ്ശേരി ഐഡിയല്‍ പബ്ലിക് സ്‌കൂള്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. കൊച്ചി വൈറ്റില ഏഷ്യന്‍ സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ച്ചറില്‍ നിന്നും ബിരുദം.
കോളേജ് ട്രിപ്പ് പ്ലാന്‍ ചെയ്യുമ്പോള്‍ ചിക്കന്‍പോക്‌സ് പിടിപെട്ടതാണ് വിന്‍സിയുടെ തലവര മാറ്റിയത്. ട്രിപ്പ് മുടങ്ങി വീട്ടിലിരുന്നപ്പോള്‍ ടി.വിയില്‍ മഴവില്‍ മനോരമയുടെ നായിക നായകന്‍ റിയാലിറ്റി ഷോയുടെ പരസ്യം കാണാനിടയായി. അതില്‍ അപ്ലെചെയ്ത് സെലക്ടായി. അങ്ങനെ ഷോയിലെത്തി. മൂന്നു ഭാവത്തില്‍ ചിക്കന്‍ കറി വെയ്ക്കുന്ന സെക്‌മെന്റില്‍ ലാസ്യ ഭാവത്തില്‍ ചിക്കന്‍ കറിവെച്ച പെണ്‍കുട്ടിയെ അവതരിപ്പിച്ചതാണ് വിന്‍സി എന്ന നടിയുടെ വരവിന് പ്രധാന കാരണം.
അങ്ങനെ ഭാവാഭിനയ നടിയായി മലയാളികളുടെ മനസ്സില്‍ കയറിപറ്റിയതോടെ സിനിമകളിലേക്കും ക്ഷണമെത്തി. ആദ്യ സിനിമ വികൃതി, കനകം കാമിനി കലഹം, ഭീമന്റെ വഴി, ജന ഗണ മന, സോളമന്റെ തേനീച്ചകള്‍, സൗദി വെള്ളക്ക തുടങ്ങിയവയാണ് പ്രധാന സിനിമകള്‍. 2023ല്‍ ‘രേഖ’ എന്ന ചിന്ത്രത്തിന്റെ അബിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം തേടിയെത്തി. മലയാളിയും മധ്യപ്രദേശിലെ ആദിവാസികള്‍ക്കായി ജീവിച്ച് രക്തസാക്ഷി ആയ സിസ്റ്റര്‍ റാണി മരിയയുടെ ജീവിതവുമായി
ബന്ധപ്പെട്ട് ‘ദി ഫേസ് ഓഫ് ദി ഫേസ് ലെസ്സ് ‘എന്ന ഹിന്ദി സിനിമയിലും അഭിനയിച്ചു. വിന്‍സിയുടെ തുറന്നുപറച്ചിലുകള്‍ ഇത് ആദ്യമായിട്ടല്ല. ചൂഷണങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നവരെ മാറ്റി നിര്‍ത്തുന്ന സമീപനമാണ് മലയാള സിനിമയില്‍ എന്ന് നടി നേരത്തെ പറഞ്ഞിട്ടുണ്ട്. പല സിനിമകളിലും പറഞ്ഞ തുക തരാതെ പറ്റിക്കപ്പെട്ടിട്ടുണ്ട്. ഇത് ചോദ്യം ചെയ്താല്‍ സിനിമയില്‍ വന്നിട്ട് കുറച്ച് വര്‍ഷങ്ങള്‍ അല്ലേ ആയിട്ടുള്ളൂ, മേഖലയിലെ രീതികളൊക്കെ പഠിക്കൂ എന്ന മറുപടി ആണ് ലഭിച്ചിട്ടുള്ളത്.
തെറ്റ് ചൂണ്ടി കാട്ടിയാല്‍ അപവാദ പ്രചരണങ്ങള്‍ നടത്തുന്നതും പതിവ് രീതി. സിനിമ മേഖലയില്‍ പുരുഷാധിപത്യം ഉണ്ടെന്ന് തോന്നിട്ടുണ്ടെന്നും വിന്‍സി പറഞ്ഞിട്ടുണ്ട്. തുറന്നുപറച്ചിലുകള്‍ പുതിയ സൂത്രവാക്യങ്ങള്‍ക്ക് സ്റ്റാര്‍ട്ട് പറയുന്നതാകട്ടെ, ആക്ഷന്‍ പിന്നാലെ വരട്ടെ. സിനിമ ലൊക്കേഷനുകളില്‍ ലഹരി ഉപയോഗത്തിന് കട്ട് വരുമെന്ന് തന്നെ പ്രതീക്ഷിക്കാം.
CONTENT HIGH LIGHTS;How did Vinci Aloysius become ‘Win-Sea’?: Did she change her name after the war?; Does Vinci have the nerve to pull out the worms in Malayalam cinema: Who is this Vinci Aloysius?