കൂന്തൽ : 250gm
സവാള : 3
തക്കാളി : 1
പച്ചമുളക് : 5
ഇഞ്ചി ചതച്ചത് : 1 tsp
വെളുത്തുള്ളി ചതച്ചത് : 1 tsp
കറിവേപ്പില : 2 തുണ്ട്
ചുവന്ന മുളക് :2എണ്ണം
മുളക് പൊടി : 2 tbsp
മഞ്ഞൾപൊടി : 1 tbsp
കുരുമുളക്പൊടി : 1 tsp
ഗരം മസാല : 1/2 tsp
മല്ലിപൊടി : കാൽ tsp
ഉപ്പ് : ആവശ്യത്തിന്
വെളിച്ചെണ്ണ : ആവശ്യത്തിൽ
ചൂട് വെള്ളം : 1/2 കപ്പ്
വൃത്തിയാക്കി വച്ച കൂന്തലിലേക്ക് 1/2 tbsp മുളക്പൊടിയും കാൽ tsp മഞ്ഞളും അല്പം ഉപ്പും കറിവേപ്പിലയും ചേർത്ത് നന്നായി യോജിപ്പിച്ചു അല്പം വെള്ളം ചേർത്ത് ഒന്ന് വേവിക്കുക ശേഷം ഒരു പാനിൽ എണ്ണ ഒഴിച്ച് കൂന്തൽ പൊരിച്ചെടുക്കുക ശേഷം അതെ എണ്ണയിൽ തന്നെ ഉള്ളി തക്കാളി ഇഞ്ചി പേസ്റ്റ് പച്ചമുളക് കറിവേപ്പില ചുവന്ന മുളക് എന്നിവ അല്പം ഉപ്പും ചേർത്ത് നന്നായി വഴറ്റുക ശേഷം അതിലേക്ക് പൊരിച്ചു വച്ച കൂന്തൽ ചേർത്ത് ഒന്ന് ഇളക്കിയതിന് ശേഷം മുളക്പൊടി മഞ്ഞൾപൊടി മല്ലിപൊടി എന്നിവ ചേർത്ത് നന്നായി വഴറ്റി അതിലേക്ക് 1/2 കപ്പ് ചൂട് വെള്ളം ചേർത്ത് ഒന്ന് ഇളക്കുക…. ശേഷം കുരുമുളക് പൊടി ഗരം മസാലയും ചേർത്ത് നന്നായി വറ്റിച്ചെടുക്കുക