ഇനി കരിമീൻ കിട്ടുമ്പോൾ ഇതുപോലെ ഒന്ന് ട്രൈ ചെയ്തുനോക്കൂ… കിടിലൻ സ്വാദാണ്! രുചികരമായ കരിമീന്‍ മോളി റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകള്‍
തയ്യാറാക്കുന്ന വിധം
മീന്‍ കഴുകി വൃത്തിയാക്കി മഞ്ഞള്‍പൊടിയും കുരുമുളകുപൊടിയുംഉപ്പും ചേര്‍ത്ത് പുരട്ടി അരമണിക്കൂര്‍ മാറ്റി വെക്കുക. പുരട്ടി വെച്ച മീന്‍ അല്‍പ്പം എണ്ണയില്‍ രണ്ടോ മൂന്നോ മിനിട്ട് വറുത്തെടുക്കുക. മൊരിഞ്ഞു പോകരുത്. ഒരു പാനില്‍ എണ്ണ ചൂടാക്കി മുഴുവനെയുള്ള കുരുമുളക് ഇടുക.
ഇതില്‍ ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചതും പച്ചമുളകും ഇട്ട് വഴറ്റുക. പച്ചമണം മാറുമ്പോള്‍ സവാള ചേര്‍ത്ത് വഴറ്റുക. സവാള വാടി തുടങ്ങുമ്പോള്‍ രണ്ടാം പാല്‍ ചേര്‍ത്ത് തിളപ്പിക്കുക. ഇതില്‍ വറുത്ത മീന്‍ ചേര്‍ക്കുക. കറി അല്‍പം കുറുകി വരുമ്പോള്‍ വട്ടത്തില്‍ അരിഞ്ഞ തക്കാളിയും കറിവേപ്പിലയും ഉപ്പും ചേര്‍ക്കുക. ഒന്ന് തിളച്ച ശേഷം ഒന്നാം പാല്‍ ചേര്‍ത്ത് ഇളക്കി കോണ്‍ഫ്‌ലവര്‍ അല്‍പം തേങ്ങാപാലില്‍ കലക്കി ചേര്‍ക്കുക. അടുപ്പില്‍ നിന്ന് ഇറക്കുക.