ബ്രേക്ഫാസ്റ്റിന് ഒരു വെറൈറ്റി പുട്ട് ഉണ്ടാക്കിയാലോ? രുചികരമായ മുട്ട പുട്ടിന്റെ റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകള്‍
തയ്യാറാക്കുന്ന വിധം
പുട്ട് നന്നായി പൊടിച്ചു മാറ്റിവെക്കുക മുട്ട എടുത്ത് അതില്‍ അല്‍പ്പം ഉപ്പ് ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്ത് മാറ്റിവെക്കുക. ഒരു പാന്‍ ചൂടാക്കി ഓയില്‍ ഒഴിക്കുക. ഓയില്‍ ചൂടാവുമ്പോള്‍ കടുക് പൊട്ടിച്ചെടുക്കുക. ശേഷം വറ്റല്‍മുളക് കട്ട് ചെയ്തു ചേര്‍ത്ത് വഴറ്റുക. അതിനുശേഷം പച്ചമുളക് കഷ്ണങ്ങള്‍ ആക്കിയത് ചേര്‍ത്ത് സവാള കൂടെ അരിഞ്ഞത് ചേര്‍ക്കുക. കുറച്ച് ഇഞ്ചി, കറിവേപ്പില ചേര്‍ത്ത് നന്നായി വഴറ്റി സവാളയുടെ കളര്‍ മാറിവരുമ്പോള്‍ ഇതിലേക്ക് മല്ലിപൊടി, ഗരം മസാല, ചിക്കന്‍ മസാല,പെരും ജീരകപ്പൊടി ചേര്‍ത്ത് വഴറ്റി എടുക്കാം.
പൊടികളുടെ പച്ചമണം മാറിവരുബോള്‍ തക്കാളി ചേര്‍ത്ത് മിക്‌സ് ചെയ്ത് ആവിശ്യത്തിന് ഉപ്പും കൂടെ ചേര്‍ത്തുകൊടുക്കാം ഇതിലേക്ക് രണ്ടു ടേബിള്‍ സ്പൂണ്‍ വെള്ളം ഒഴിച്ച് വഴറ്റി മാറ്റിവെച്ചിരുന്ന മുട്ട ചേര്‍ത്ത് വേവുന്നതുവരെ ഇളക്കിയെടുക്കുക. ശേഷം പുട്ടും കൂടെ ഇതിലേക്ക് ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്ത് അല്‍പ്പം മല്ലിയില കൂടെ ചേര്‍ത്താല്‍ രുചികരമായ മുട്ട പുട്ട് റെഡി.