Kerala

ഷൈനിനെ തള്ളുമോ തലോടുമോ?? സിനിമാ മേഖലയിൽ ചർച്ചകൾ കൊഴുക്കുന്നു!!

 

ഷൈൻ ടോം ചാക്കോ പ്രതിയായ ലഹരി കേസിൽ എന്ത് നിലപാടെടുക്കും സിനിമാലോകം എന്ന ചോദ്യം പലസ്ഥലത്തുനിനനിും ഉയരുന്നുണ്ട്. സിനിമമേഖലയിലെ ലഹരി ഉപയോ​ഗം ചർച്ചയായതോടെ പ്രതിരോധത്തിലായിരിക്കുകയാണ് സിനിമാലോകം.
സമ്മർദ്ദത്തെ തുടർന്ന്നടി വിൻസി അലോഷ്യസിന്റെ പരാതിയിൽ ഷൈൻ ടോം ചാക്കോയ്ക്ക് എതിരായ നടപടികൾ വേഗത്തിലാക്കാൻ സിനിമാ സംഘടനകൾ. അഭിനേതാക്കളുടെ സംഘടനയായ അമ്മ നിയോഗിച്ച മൂന്നംഗ കമ്മീഷന്റെ സിറ്റിങ് ഇന്നുണ്ടാകും. നടിയുടെ പരാതിയിൽ ഇന്ന് വിശദീകരണം നൽകാം എന്നായിരുന്നു ഷൈൻ മൂന്നംഗ സമിതിയെ അറിയിച്ചത്. വിനു മോഹൻ, അൻസിബ ഹസൻ, സരയു എന്നിവരാണ് സമിതി അംഗങ്ങൾ.

ഷൈൻ എതിരെയുള്ള നടപടികൾ സ്വീകരിക്കാൻ ഫിലിം ചേംബർ യോഗവും ഇന്ന് ചേരും. ഉച്ചതിരിഞ്ഞ് 3.30ന് മോണിറ്ററിങ് കമ്മിറ്റിക്ക് ശേഷമായിരിക്കും നടപടികളിൽ തീരുമാനമുണ്ടാകുക. സൂത്രവാക്യം സിനിമയുടെ ആഭ്യന്തര പരാതി പരിഹാര സെല്ലിന്റെ നടപടികളും ഇന്ന് ഉണ്ടായേക്കും.

അതേസമയം ഷൈൻ ടോം ചാക്കോ പ്രതിയായ ലഹരി കേസ് പുരോഗതി വിലയിരുത്താൻ കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ അന്വേഷണസംഘം യോഗം ചേരും. ഷൈനെ രണ്ടാം ദിനം ചോദ്യം ചെയ്യാൻ എപ്പോൾ വിളിച്ചു വരുത്തണമെന്ന് ഇന്ന് തീരുമാനമെടുക്കും. നാളെ ഹാജരാകണം എന്നാണ് ആവശ്യപ്പെട്ടിരുന്നെങ്കിലും മൊഴികൾ വിശദമായി പഠിക്കാൻ അന്വേഷണ സംഘത്തിന് സമയം കിട്ടിയിരുന്നില്ല.