കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ഒരു ലഡ്ഡു റെസിപ്പി നോക്കാം. രുചികരമായ ശർക്കര തേങ്ങ ലഡ്ഡു റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
രണ്ടു കപ്പ് ചിരകിയ തേങ്ങയും ഒരു കപ്പ് ശർക്കര പൊടിച്ചതും ആ പാനിലേക്ക് ഇടുക. ശേഷം അത് ഒരു പത്തു മിനിറ്റ് അടച്ചു വെച്ച് ചെറു തീയിൽ ചൂടാക്കാം. 10 മിനിറ്റിനു ശേഷം അര സ്പൂൺ ഏലക്കാപ്പൊടിയും ചേർത്ത് നന്നായി ഇളക്കുക. വേറെ ഒരു പാത്രത്തിലേക്ക് മാറ്റി ചൂടാറാൻ വെക്കാം. ചൂടാറിയതിനു ശേഷം ചെറു ഉരുളകളാക്കി ഉരുട്ടിയെടുക്കാം. സ്വാദിഷ്ടമായ ശർക്കര തേങ്ങ ലഡ്ഡു റെഡി.