ഇനി എളുപ്പത്തിൽ ക്രീമി പാസ്ത വീട്ടിലുണ്ടാക്കാം. കുട്ടികള്‍ക്ക് തീര്‍ച്ചയായും ഇഷ്ടപ്പെടുന്ന വിധത്തില്‍ ക്രീമി പാസ്ത തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ചേരുവകൾ
പാസ്ത – 200 ഗ്രാം
ഉപ്പ് – ആവശ്യത്തിന്
എണ്ണ – 1 ടീസ്പൂണ്‍
വെള്ളം
സവാള – 1
വെളുത്തുള്ളി – 1 ടീസ്പൂണ്‍
കാരറ്റ് – 1
സ്വീറ്റ് കോണ്‍ – 1/2 കപ്പ്
കുരുമുളകുപൊടി – 1 ടീസ്പൂണ്‍
ഉപ്പ് – പാകത്തിന്
സോസ്
ബട്ടര്‍ – 6 ടേബിള്‍ സ്പൂണ്‍
മൈദ – 6 ടേബിള്‍ സ്പൂണ്‍
കുരുമുളകുപൊടി – 1 ടീസ്പൂണ്‍
സീസനിങ് – 1 ടേബിള്‍ സ്പൂണ്‍
മുളകുചതച്ചത് – 1 ടേബിള്‍ സ്പൂണ്‍
പാല്‍ – 2 കപ്പ്
ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
തിളച്ച വെള്ളത്തില്‍ ഉപ്പും എണ്ണയും പാസ്തയും ഇട്ട് വേവിച്ചു വെള്ളം കളഞ്ഞു വയ്ക്കുക. ഒരു ഫ്രൈയിങ് പാനില്‍ വെണ്ണ ഇട്ട് ചൂടായതിനു ശേഷം വെളുത്തുള്ളി ഇട്ടു വഴറ്റുക. സവാള ഇടുക. ബാക്കിയുള്ള പച്ചക്കറികളും കുരുമുളകുപൊടിയും ഉപ്പും ചേര്‍ത്ത് വഴറ്റി വാങ്ങുക. ഫ്രൈയിങ് പാനില്‍ വെണ്ണ ഇട്ടു ചൂടായാല്‍ മൈദ ചേര്‍ത്തു വഴറ്റുക. പച്ച സ്വാദ് മാറിയാല്‍ പാല്‍ ഒഴിച്ച് കുറുകി വരുമ്പോള്‍ കുരുമുളക്, സീസനിങ്, ഉപ്പ്, മുളകു ചതച്ചത് എന്നിവ ചേര്‍ത്ത് അതിന്റെ ഒപ്പം പച്ചക്കറിയും പാസ്തയും ചേര്‍ത്ത് നന്നായി യോജിപ്പിച്ചു വാങ്ങുക.