കാരറ്റ് ഉപ്പുമാവ് കഴിച്ചിട്ടുണ്ടോ? കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ ഇഷ്ടപെടും. അപ്പോ എങ്ങനാ ഒന്ന് പരീക്ഷിച്ച് നോക്കുവല്ലേ.. എങ്കിലിതാ പിടിച്ചോ റെസിപ്പി.
ചേരുവകൾ
റവ- അര കപ്പ്
കാരറ്റ്- മൂന്ന്
സവാള- ഒരെണ്ണം ചെറുതായി അരിഞ്ഞത്
നെയ്യ്- ഒരു ടേബിൾ സ്പൂൺ
കടുക്- ഒരു ടീസ്പൂൺ
കറിവേപ്പില, പച്ചമുളക്- ചെറുതായി അരിഞ്ഞത്
വെള്ളം- രണ്ട് കപ്പ്
ഉപ്പ്- ആവശ്യത്തിന്
തയാറാക്കുന്ന വിധം
ആദ്യമായി ഒരു പാൻ അടുപ്പത്ത് വെച്ച് അര കപ്പ് റവ ചേർത്ത് വറുത്ത് മാറ്റിവെക്കണം. ഇനി ഇതേ പാനിലേക്ക് നെയ് ചേർക്കണം. ശേഷം കടുക് പൊട്ടിച്ചെടുക്കാം. കടുക് പൊട്ടിയതിന് ശേഷം അരിഞ്ഞുവെച്ചിരിക്കുന്ന പച്ചമുളകും കറിവേപ്പിലയും ഇതിലേക്ക് ചേർത്ത് നല്ലതുപോലെ ഇളക്കാം. ഇനി സവാള ചെറുതായി അരിഞ്ഞതും ആവശ്യത്തിന് ഉപ്പും കാരറ്റും ഒപ്പം വറുത്ത് വെച്ചിരിക്കുന്ന റവയും ചേർത്ത് നല്ലതുപോലെ ഇളക്കണം.ഇനി ഇതിലേക്ക് രണ്ട് കപ്പ് വെള്ളം ഒഴിച്ച് ചെറുതായി ഇളക്കിയ ശേഷം അടച്ചു വേവിക്കുക. വെന്തു കഴിയുമ്പോൾ മറ്റൊരു പാത്രത്തിലേക്ക് മാറ്റാം. ഇതോടെ സ്വാദിഷ്ടമായ കാരറ്റ് ഉപ്പുമാവ് റെഡി.