Kerala

നിരവധി ക്രിമിനല്‍-മയക്കുമരുന്ന് കേസുകളിലെ പ്രതി; എംഡിഎംഎയുമായി ഫവാസ് പിടിയില്‍

നെയ്യാറ്റിന്‍കരയില്‍ നിരവധി ക്രിമിനല്‍-മയക്കുമരുന്ന് കേസുകളിലെ പ്രതിയായ ഫവാസ് (31) മയക്കു മരുന്നുമായി എക്‌സൈസ് പിടിയില്‍. 36.44 ഗ്രാം എംഡിഎംഎയും 20 ഗ്രാമോളം കഞ്ചാവുമായാണ് തൃശ്ശൂര്‍ സ്വദേശിയായ ഫവാസിനെ എക്‌സൈസ് പിടികൂടുന്നത്.

ഹൈദരാബാദില്‍ കൊമേഴ്‌സ്യല്‍ ക്വാണ്ടിറ്റി മയക്കുമരുന്ന് കേസ് ഉള്ളതിനാല്‍ ഒളിവില്‍ താമസിക്കവെ മയക്കുമരുന്ന് കച്ചവടത്തിനിറങ്ങിയപ്പോഴാണ് പ്രതി എക്‌സൈസ് സംഘത്തിന്റെ കയ്യില്‍പ്പെടുന്നത്.

എക്‌സൈസ് സംഘത്തെക്കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ ബലപ്രയോഗത്തിലൂടെയാണ് കീഴ്‌പ്പെടുത്തിയത്.

ദിവസങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് എക്‌സൈസ് സംഘം ഫവാസിനെ പിടികൂടിയത്. അന്തര്‍ സംസ്ഥാന ഡ്രഗ് ഡീലര്‍ ആണ് പിച്ചാത്തി ഫവാസ് എന്നറിയപ്പെടുന്ന യുവാവെന്ന് എക്‌സൈസ് പറഞ്ഞു.

Latest News