ആദ്യം തന്നെ 6 വറ്റൽമുളക്, 10 കഷ്ണം ചെറിയഉള്ളി. 5 -6 വെളുത്തുള്ളി എന്നിവ ചതച്ചെടുക്കുക. ഒരു പാൻ വെച്ച് ചൂടാകുമ്പോൾ ഒന്നര ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. ശേഷം ചതച്ചു വെച്ചിരിക്കുന്ന ഉള്ളി, മുളക്, വെളുത്തുള്ളി എന്നിവ ചേർക്കുക. ചെറുതായി മൂത്ത് വരുന്നത് വരെ ഇളക്കുക. ശേഷം ഒരു മൂന്നോ നാലോ തണ്ട് കറിവേപ്പില ഇടുക. ഇവ ഒന്ന് മൂത്ത വരുമ്പോൾ അതിലേക്ക് 3 പച്ചമുളക് നീളത്തിൽ ചെറുതായി അരിഞ്ഞത് കൂടി ചേർക്കുക.