ചിക്കൻ നന്നായി കഴുകി വക്കുക
ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ഒരുപിടി തേങ്ങയും ഉള്ളിയും ഇട്ടു വറുത്തെടുക്കുക
Flame ഓഫാക്കി വെച്ച മുളകുപൊടി, മഞ്ഞൾപൊടി, മല്ലിപൊടി ഇടുക
നന്നായി മിക്സാക്കുക
ഒന്ന് ചൂടറിയാൽ ജാറിൽ ഇട്ട് വെള്ളം ഒഴിച് വെണ്ണപോലെ അരച്ചെടുക്കുക
ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് വറ്റൽ മുളക്, ഉള്ളി, സവാള അരിഞ്ഞത് ഇട്ട് ഉപ്പ് ഇട്ടു വഴറ്റുക
ഇഞ്ചി വെളുത്തുള്ളി ചതച്ചത് ഇടുക
നാളികേരം കൊത്ത് ഇടുക
നന്നായി വാടിയാൽ മുളകുപൊടി, മഞ്ഞൾപൊടി, മല്ലിപൊടി, കുരുമുളകുപൊടി, ഖരം മസാല, പെരും ജീരകം എല്ലാം ഇട്ടു പച്ചമണം കളയുക
അതിലേക്ക് ചിക്കൻ ഇട്ടു മിക്സാക്കി ചെറിയ തീയിൽ അടച്ചു വച്ചു വേവിക്കുക
15 മിനിറ്റ് വേവിക്കുക
അരച്ചുവെച്ച തേങ്ങഅരപ്പ് ഒഴിക്കുക
കുറച്ചു ചൂടുവെള്ളം ഒഴിക്കുക
മിക്സാക്കുക
നല്ലപോലെ തിളപ്പിക്കുക
ചിക്കൻ വറുത്തരച്ചത് റെഡിയേ
.