ഇന്ത്യക്കെതിരെ ആരോപണവുമായി പാകിസ്ഥാൻ രംഗത്ത്. ജമ്മു കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് സിന്ധു നദീജല കരാർ മരവിപ്പിച്ചത് അപക്വമെന്ന് പാക്കിസ്ഥാന്‍. ഇന്ത്യയുടെ നടപടി ഭീരുത്വമെന്നും അപക്വമെന്നും പാക്കിസ്ഥാന്‍ ഊർജ്ജമന്ത്രി അവൈസ് ലെഗാരി പറഞ്ഞു. ഇന്ത്യയുടെ ജലയുദ്ധം അനധികൃതമെന്നും അദ്ദേഹം വിമർശിച്ചു. സിന്ധുനദിയിലെ ഓരോ ജലതുള്ളിയിലും ഞങ്ങളുടെ അവകാശമാണ്. എന്ത് വില കൊടുത്തും പ്രതിരോധിക്കുമെന്ന് പാക്കിസ്ഥാന്‍ ഊർജമന്ത്രി പറഞ്ഞു. ഓരോ തുള്ളിയും നമ്മുടേതാണ്, നിയമപരമായും രാഷ്ട്രീയമായും ആഗോളമായും ഞങ്ങൾ അതിനെ പൂർണ്ണ ശക്തിയോടെ പ്രതിരോധിക്കും- ഊർജ്ജമന്ത്രി പറഞ്ഞു.