ഗുരുഗ്രാമിൽ വീട്ടിൽ സൂക്ഷിച്ച പെയിൻ്റ് ഓയിൽ കുടിച്ച് ഒന്നര വയസുകാരി മരിച്ചു. വീട്ടിൽ കൂളറിന് പെയിൻ്റ് ചെയ്യുന്നതിനായി സൂക്ഷിച്ചിരുന്ന പെയിൻ്റ് ഓയിൽ കുട്ടി അബദ്ധത്തിൽ കുടിക്കുകയായിരുന്നു.
കുട്ടിയുടെ ആരോഗ്യനില വഷളായതിനെത്തുടർന്ന് ബിലാസ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പ്രഥമിക ചികിത്സ നൽകി മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ബുധനാഴ്ച വൈകുന്നേരം ഗുരുഗ്രാമിലെ സിദ്രാവലി ഗ്രാമത്തിലാണ് സംഭവം.
വീട്ടിലെ കൂളറിന് പെയിന്റ് ചെയ്യുന്നതിനിടെ മകൾ തൻ്റെ അടുത്തേക്ക് വന്നതായും തറയിൽ വെച്ചിരുന്ന പെയിന്റ് ഓയിൽ എടുത്ത് കുടിച്ചുവെന്നുമാണ് കുട്ടിയുടെ പിതാവ് ധമേന്ദർ കുമാർ പൊലീസിനോട് പറഞ്ഞത്. പോസ്റ്റ്മോർട്ടത്തിന് ശേഷം കുഞ്ഞിന്റെ മൃതദേഹം പൊലീസ് കുടുംബത്തിന് കൈമാറി.