കൊച്ചി: യുവ ഐടി പ്രൊഫഷണൽ വർഷങ്ങൾക്ക് മുൻപ് നൽകിയ രക്തമൂലകോശംദാനത്തിലൂടെ രക്താർബുദ രോഗിയുടെ ജീവൻ രക്ഷിച്ചു. നാല് വർഷങ്ങൾക്ക് മുൻപ് 2022-ൽ ഒരു റമദാൻ മാസത്തിൽ ഉപവാസം പോലും മാറ്റി വച്ച് കോഴിക്കോട് സ്വദേശി അബ്ദുൽ ഖാദർ നൽകിയ രക്തമൂലകോശംദാനമാണ് രക്താർബുദം ബാധിച്ച ഒരു 50 കാരന്റെ ജീവൻ നിലനിർത്തിയത്. അപൂർവ രക്താർബുദമായ മൈലോഫിബ്രോസിസ് എന്ന രോഗം പിടിപെട്ട കൊച്ചി സ്വദേശിയാണ് രോഗത്തിൽ നിന്ന് പൂർണ്ണമായും സുഖം പ്രാപിച്ചത്.
2018 ലാണ് അബ്ദുൽ ഖാദർ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനയായ ഡികെഎംഎസ് ഫൗണ്ടേഷനിലൂടെ രക്തമൂലകോശംദാനം ചെയ്യുന്നത്. നിയമപ്രകാരം ഒരു വർഷം വരെ സ്വീകർത്താവിന്റെ വിവരങ്ങൾക്ക് വെളിപ്പെടുത്താനാവില്ല ശേഷം സ്വീകർത്താവിന്റെ സമ്മതപത്രം ലഭിച്ചതിന് ശേഷമാണ് കൂടുതൽ വിവരങ്ങൾ അറിയാൻ സാധിച്ചത്.
രക്താർബുദം പോലുള്ള നൂറിലധികം മാരക രക്തജന്യ രോഗങ്ങൾക്കുള്ള അവസാന പ്രതീക്ഷയാണ് രക്തമൂലകോശംദാനം. രോഗിക്ക് വേണ്ടി സാമ്യമുള്ള രക്തമൂലകോശങ്ങൾ ദാനം ചെയ്യുന്നതിനൊരു ദാതാവിനെ കണ്ടെത്തിയാൽ മാത്രമേ ചികിത്സ സാധ്യമാകു. രക്തമൂലകോശദാനത്തിന് രക്ത ഗ്രൂപ്പ് സാമ്യത്തിന്റെ ആവശ്യകതയില്ല.