ഷാർജ: യുവ രാഷ്രിയ പ്രവത്തകനും ഡൽഹിയിലെ ഭാരതീയ ജനതാ യുവ മോർച്ചയുടെ വൈസ് പ്രസിഡന്റും എയറോസ്പേസ് എഞ്ചിനീയറുമായ അർജുൻ വെലോട്ട്, ഇന്ത്യക്കാരും അല്ലാത്തവരുമായ പ്രവാസികൾക്ക് നിയമസഹായങ്ങളും സേവനങ്ങളും ചെയ്തുവരുന്ന യു എ ഇ യിലെ നിയമസ്ഥാപനമായ യാബ് ലീഗൽ സർവീസസ് ഹെഡ് ഓഫീസ് സന്ദർശിച്ചു.
വിദേശത്ത് നിയമക്കുരുക്കളിൽ അകപ്പെടുന്ന പ്രവാസികൾക്ക് സൗജന്യമായും അല്ലാതെയും നിയമസഹായങ്ങളും സേവനങ്ങളും ചെയ്തുവരുന്ന യാബ് ലീഗൽ സർവീസസിനെയും അതിന്റെ സി ഇ ഒ സലാം പാപ്പിനിശ്ശേരിയെയും അഭിനന്ദിക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തു.
യാബ് ലീഗൽ സർവീസസ് സി ഇ ഒ സലാം പാപ്പിനിശ്ശേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ യാബ് ലീഗൽ സർവീസസ് ബിസിനസ് ഡെവലപ്മെന്റ് മാനേജർ ഫർസാന അബ്ദുൽ ജബ്ബാർ സ്വാഗതവും അഡ്വ ഷൗക്കത്തലി സഖാഫി ആശംസയും നേർന്നു.