Recipe

ഈ ഒരു ചമ്മന്തി മാത്രം മതി , ആരെയും കൊതിപ്പിക്കും രുചിയിൽ ഒരു കിടിലൻ ചമ്മന്തി!

ആദ്യം തന്നെ ഒരു പാൻ അടുപ്പത്ത് വെച്ച് നല്ല പോലെ ഒന്ന് ചൂടായി വരുമ്പോൾ അതിലേക്ക് അല്പം എണ്ണയൊഴിച്ച് കൊടുക്കുക.ശേഷം അതിലേക്ക് ഒരു ടേബിൾ സ്പൂൺ അളവിൽ കടലപ്പരിപ്പിട്ട് പച്ചമണം പോകുന്നത് വരെ വഴറ്റുക. അതോടൊപ്പം തന്നെ എരുവിന് ആവശ്യമായ ഉണക്കമുളക് കൂടി വറുത്തെടുത്ത് മാറ്റിവയ്ക്കണം. അതേ പാനിലേക്ക് ഒരുപിടി അളവിൽ ചെറിയ ഉള്ളിയും വെളുത്തുള്ളിയും ഇട്ട് പച്ചമണം പോകുന്നത് വരെ വഴറ്റിയെടുക്കുക. ആവശ്യമെങ്കിൽ ഒരു സവാള കൂടി ചെറിയ കഷണങ്ങളായി അരിഞ്ഞിട്ട് വഴറ്റി എടുക്കാവുന്നതാണ്. ഈയൊരു കൂട്ടിന്റെ ചൂട് ഒന്ന് മാറി തുടങ്ങുമ്പോൾ അതിലേക്ക് അല്പം കറിവേപ്പിലയും ഒരുപിടി അളവിൽ തേങ്ങയും ഇട്ട് മിക്സ് ചെയ്യാവുന്നതാണ്. തയ്യാറാക്കി വെച്ച ചേരുവകളുടെ ചൂട് മാറിക്കഴിയുമ്പോൾ ആദ്യം ഉണക്കമുളകും കടലപ്പരിപ്പും ഒന്ന് അരച്ചെടുക്കുക.

ശേഷം തയ്യാറാക്കിവെച്ച മറ്റ് കൂട്ടുകൾ കൂടി മിക്സിയുടെ ജാറിലേക്ക് ഇട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഈയൊരു സമയത്ത് ചട്ണിയിലേക്ക് ആവശ്യമായ ഉപ്പു കൂടി ചേർത്തു കൊടുക്കാവുന്നതാണ്. ചട്നിയുടെ കട്ടിക്ക് അനുസരിച്ച് ആവശ്യത്തിനുള്ള വെള്ളം ചേർത്തു കൊടുക്കാവുന്നതാണ്. അവസാനമായി അല്പം കറിവേപ്പിലയും ഉണക്കമുളകും ചെറിയ ഉള്ളിയും കൂടി ചട്നിയിലേക്ക് താളിച്ച് ചേർക്കാവുന്നതാണ്.