എണ്ണയിൽ വറുക്കാതെ നല്ല രുചിയുള്ള ഒരു ഫിഷ് ഫ്രൈ തയ്യാറാക്കിയാലോ. ഇതാകുമ്പോൾ കൊളസ്ട്രോൾ കൂടുമെന്ന പേടിയും വേണ്ട. എങ്ങനെയെന്ന് നോക്കാം.
ചേരുവകള്‍
വലിയ മീന്‍ – 5 കഷണം
റൊട്ടിപ്പൊടി – 1 ടി സ്പൂണ്‍
മഞ്ഞള്‍പ്പൊടി – 1/2 ടി സ്പൂണ്‍
മുളക് പൊടി – 1 ടി സ്പൂണ്‍
ചെറുനാരങ്ങ – 1 എണ്ണം
വെളുത്തുള്ളി – 4 അല്ലി
ഇഞ്ചി – 1 കഷണം
ഉപ്പ് – പാകത്തിന്
കറിവേപ്പില – 2 തണ്ട്
കൊച്ചുള്ളി – 2 അല്ലെങ്കിൽ 3
വെള്ളം – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
പാകം ചെയ്യുന്നതിനായി റൊട്ടിപ്പൊടി , മഞ്ഞള്‍പ്പൊടി, മുളക് പൊടി, ചെറുനാരങ്ങ,വെളുത്തുള്ളി ഇഞ്ചി, ഉപ്പ് , കറിവേപ്പില, ,കൊച്ചുള്ളി ഉപ്പും പൊടികളും ചേര്‍ത്ത് അരച്ച് എടുക്കുക. മീന്‍ കഷണങ്ങളില്‍ ഈ മസാല പുരട്ടി 1/2 മണിക്കൂറില്‍ അധികം വയ്ക്കണം. പാനിൽ വെള്ളം ഒഴിച്ച് ചൂടാക്കി മീൻ കഷ്ണങ്ങൾ ഇട്ടു അടച്ചുവെച്ച് വേവിക്കുക. രുചികരമായ തവ ഫിഷ് ഫ്രൈ തയ്യാർ.