.കഴിഞ്ഞ കുറച്ച് നാളായി നടൻ ജയറാം മലയാളത്തിൽ സിനിമകൾ ചെയ്യുന്നില്ല. എന്നാൽ തമിഴിലും മറ്റു ഭാഷാ ചിത്രങ്ങളിലും സജീവമാണ്. ഇപ്പോഴിതാ ഈ വർഷം തന്റെ രണ്ട് മലയാള ചിത്രങ്ങൾ എത്തുമെന്ന് പറയുകയാണ് ജയറാം. റെട്രോ സിനിമയുടെ പ്രസ് മീറ്റിലാണ് നടന്റെ പ്രതികരണം.
‘ഈ വർഷം രണ്ട് ഉഗ്രൻ മലയാള സിനിമയാണ് ചെയ്യാൻ പോകുന്നത്. ഏതൊക്കെയാണെന്ന് ഇപ്പോൾ പറയില്ല. സസ്പെൻസ് ആണ്. സിനിമകളുടെ ചിത്രീകരണം തുടങ്ങാൻ പോകുന്നതേയുള്ളൂ,’ ജയറാം പറഞ്ഞു. സിനിമയുടെ മറ്റു വിവരങ്ങൾ പങ്കുവെച്ചിട്ടില്ലെങ്കിലും ആവേശത്തിലാണ് ആരാധകർ.
സൂര്യയെ നായകനാക്കി കാർത്തിക് സുബ്ബരാജ് സംവിധാനം നിർവ്വഹിക്കുന്ന ‘റെട്രോ’ സിനിമയിൽ ജയറാം ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സിനിമയിൽ മലയാളി താരങ്ങളായ ജോജു ജോർജ്, ജയറാം, സ്വാസിക, സുജിത് ശങ്കർ തുടങ്ങിയ താരങ്ങൾ അണിനിരക്കുന്നുണ്ട്. സിനിമയുടെ ട്രെയിലറിന് പുറകെ ജയറാം അവതരിപ്പിക്കുന്ന കഥാപാത്രത്തിന് നേരെ നിരവധി ട്രോളുകളാണ് വന്നിരുന്നത്. അടുത്തിടെ അന്യഭാഷ ചിത്രങ്ങളിലെ പ്രാധാന്യമില്ലാത്ത റോളുകളുടെ പേരില്‍ ജയറാം ഏറെ വിമര്‍ശനത്തിന് വിധേയനായിരുന്നു. എന്നാൽ റെട്രോയിൽ നടന് പ്രാധാന്യമുള്ള കഥാപാത്രമാണെന്ന് സിനിമയുടെ സംവിധായകൻ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
content highlight: Jayaram