തുടരുമെന്ന ചിത്രത്തിന് മലയാളി പ്രേക്ഷകർക്കിടയിൽ ലഭിച്ച സ്വീകാര്യത വളരെ വലുതായിരുന്നു മോഹൻലാലിന്റെ ഒരു നല്ല സിനിമ ഇറങ്ങിയാൽ ഇപ്പോഴും കുടുംബപ്രേക്ഷകർ ആ സിനിമ തിയേറ്ററിൽ പോയി കാണും എന്നതിന് ഏറ്റവും വലിയ ഉദാഹരണം തന്നെ . അത്തരത്തിലുള്ള ഒരു വീഡിയോയാണ് കഴിഞ്ഞദിവസം സാമൂഹികമാധ്യമങ്ങളിൽ എല്ലാം വൈറലായി മാറിയത് 90 വയസ്സോളം പ്രായമുള്ള രാഘവൻ നായർ എന്ന വ്യക്തി താൻ മോഹൻലാലിന്റെ വലിയൊരു ആരാധകനാണ് എന്നും ഈ സിനിമ കാണുവാൻ വേണ്ടി താൻ വന്നതാണ് എന്ന് ഒക്കെ പറയുന്നത് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു
തനിക്ക് മോഹൻലാലിനെ കാണാൻ ആഗ്രഹമുണ്ട് എന്നും അദ്ദേഹം പറഞ്ഞിരുന്നു ഉടനെയെത്തി നടന വിസ്മയത്തിന്റെ മെസ്സേജ്. രാഘവൻ ചേട്ടന്റെ വീഡിയോ കണ്ടു അത് കേട്ടതിൽ വലിയ സന്തോഷം തോന്നുന്നു ഉടനെ തന്നെ നമ്മൾക്ക് കാണാൻ സാധിക്കട്ടെ എന്ന് ഞാനും ആഗ്രഹിക്കുകയാണ് ചേട്ടൻ പറഞ്ഞ ചേട്ടന്റെ നാട്ടിൽ ഷൂട്ടിംഗ് ഉണ്ടെങ്കിൽ തീർച്ചയായും ഞാൻ അവിടെ വന്ന് ചേട്ടനെ കാണുന്നതാണ് .
ഇങ്ങനെയാണ് മോഹൻലാൽ ഇതിന് മറുപടി കൊടുക്കുന്നത് ഇതൊക്കെ കൊണ്ട് തന്നെയാണ് മോഹൻലാൽ എന്ന നടനെ മലയാളികൾ ഇഷ്ടപ്പെടുന്നത് എന്നും അദ്ദേഹം എന്നും സാധാരണക്കാരിൽ സാധാരണക്കാരനായി ആരാധകർക്കിടയിൽ നിലനിന്നിട്ടുള്ള വ്യക്തിയാണ് എന്നും അതുകൊണ്ടാണ് ഇത്രയും ഹൃദയത്തിൽ തന്നെ മോഹൻലാലിനെ പ്രേക്ഷകർ സ്വീകരിക്കുന്നത് എന്നുമാണ് ഇപ്പോൾ പലരും കമന്റ് ചെയ്യുന്നത് എന്തുകൊണ്ടാണ് മോഹൻലാലിനെ ആളുകൾ ഇഷ്ടപ്പെടുന്നത് എന്നതിന്റെ ഒരു മറുപടി കൂടിയാണ് മോഹൻലാൽ പങ്കുവെച്ച ഈ വീഡിയോ എന്നും പലരും പറയുന്നു