കൂണ് പുറത്തെ പാട നീക്കി വൃത്തിയാക്കി എടുക്കുക. അതിന് ശേഷം കൂണ് ഗ്രേറ്റ് ചെയ്തു എടുക്കുക.
സവാള നീളത്തിൽ അരിയുക, ഇഞ്ചി ചെറുതായി നുറുക്കുക.
തേങ്ങയും മഞ്ഞൾപൊടിയും പച്ചമുളകും കൂടി ചതക്കുക.
ചുവടുകട്ടിയുള്ള ഒരു പത്രം ചൂടാക്കി അതിൽ എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക, അതിനുശേഷം സവാളയും ഇഞ്ചി നുറുക്കിയതും കറിവേപ്പിലയും ഇട്ടു വഴറ്റുക. സവാള വഴന്നുവരുമ്പോൾ അതിലേക്ക് പെരുംജീരകപൊടി, ഗരംമസാല പൊടിയും, ഉപ്പും ചേർത്ത് ഇളക്കുക ശേഷം കൂണുംചേർത്തു വീണ്ടും വഴറ്റുക കൂണ് പാതി വെന്തുകഴിയുമ്പോൾ ചതച്ചു വെച്ചിരിക്കുന്ന അരപ്പും അലപം വെള്ളവും ചേർത്ത് അടച്ചു വെച്ച് വേവിക്കുക. അരപ്പ് വെന്ത ശേഷം അടപ്പുമാറ്റി തോരൻ ചിക്കി എടുക്കുക. കൂണ് മസാല തോരൻ റെഡി. ഒന്ന് പരീക്ഷിച്ചു നോക്ക് നല്ല ഒരു വിഭവമാണ്.