ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയിൽ നിന്ന് തിരച്ചടിയുണ്ടാകുമെന്ന് പാകിസ്ഥാൻ പ്രതിരോധമന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ്. ഇന്ത്യയിൽ നിന്ന് ഉടൻ സൈനികാക്രമണമുണ്ടാകുമെന്നാണ് പാകിസ്ഥാൻ പ്രതിരോധമന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് റോയിട്ടേഴ്സിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയത്.
ഇന്ത്യയിൽ നിന്നുണ്ടാകാൻ സാധ്യതയുള്ള ആക്രമണത്തെക്കുറിച്ച് പാകിസ്ഥാൻ സൈന്യം സർക്കാരിനെ അറിയിച്ചിട്ടുണ്ട്. ഞങ്ങളുടെ സൈന്യത്തെ ശക്തിപ്പെടുത്തിയിട്ടുണ്ട്. ഈ അവസ്ഥയിൽ സ്വീകരിക്കേണ്ട നയപരമായ തീരുമാനങ്ങൾ കൈക്കൊണ്ടിട്ടുണ്ട്. ഞങ്ങളുടെ നിലനിൽപ്പിന് ഭീഷണി നേരിടുകയാണെങ്കിൽ മാത്രം ആണവായുധ ശേഖരം ഉപയോഗിക്കുമെന്ന് ഖ്വാജ മുഹമ്മദ് ആസിഫ് പറഞ്ഞു.